HOME
DETAILS

ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം

  
backup
September 08, 2019 | 8:17 PM

portugal-and-france-win-773015-2

 


പാരീസ്ബല്‍ഗ്രേഡ്: 2020ലെ യൂറോകപ്പിലേക്കുള്ള യോഗ്യതാ റൗണ്ടിലെ മത്സരങ്ങളില്‍ നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സിനും യൂറോകപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് അല്‍ബേനിയയെ 4-1നും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ 4-2നുമാണ് തോല്‍പ്പിച്ചത്. ഫ്രാന്‍സിനായി കിങ്‌സ് ലി കോമാന്‍ (8,68) ഇരട്ടഗോളുകള്‍ നേടി. 27ാം മിനുട്ടില്‍ ജിറൗഡും 85ാം മിനുട്ടില്‍ ജൊനാഥന്‍ ഇക്കോണെയുമാണ് ഫ്രാന്‍സിന്റെ മറ്റു ഗോളുകള്‍ നേടിയത്. 90ാം മിനുട്ടില്‍ സൊകോള്‍ സിക്കലേഷിയാണ് പെനാല്‍റ്റിയിലൂടെ അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. അഞ്ച് കളികളില്‍നിന്ന് നാല് ജയമടക്കം 12 പോയിന്റുള്ള ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്.
പോര്‍ച്ചുഗല്‍ ജയിച്ച മത്സരത്തില്‍ 42ാം മിനുട്ടില്‍ വില്ല്യം കര്‍വാലോയാണ് ടീമിനെ മുന്നിലെത്തിച്ചത്. ഗോണ്‍സാലോ ഗ്യീഡസ് (58), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (80), ബെര്‍ണാഡോ സില്‍വ (86) എന്നിവരാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. സെര്‍ബിയക്കുവേണ്ടി മിലെന്‍കോവിച്ചും (68) മിട്രോവിച്ചും (85) ഗോള്‍ നേടി. മൂന്ന് കളികളില്‍നിന്ന് അഞ്ച് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഉക്രൈനിന് അഞ്ച് കളികളില്‍ നിന്ന് പതിമൂന്ന് പോയിന്റുണ്ട്. ലിത്വാനിയയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഉക്രൈന്‍ ലീഡുറപ്പിച്ചത്.
മറ്റുമത്സരങ്ങളില്‍ കൊസോവോ ചെക്ക് റിപ്പബ്ലിക്കിനെ 2-1നും ഐസ്‌ലന്‍ഡ് മോള്‍ഡോവയെ 3-0നും തുര്‍ക്കി അന്‍ഡോറയെ 1-0നും തോല്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago