മുന്നറിയിപ്പ് ബോര്‍ഡ് നോക്കുകുത്തി ഡെങ്കി ആശങ്കയിലും മാലിന്യങ്ങള്‍ പൊതുവഴിയില്‍
തിരൂരങ്ങാടി: താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഡെങ്കിപണി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൊതുവഴിയില്‍ മാലിന്യം ചീഞ്ഞുനാറുന്നു.
ചെമ്മാട് പോസ്റ്റ് ഓഫിസ് റോഡിലാണ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് മുമ്പില്‍തന്നെ മാലിന്യങ്ങള്‍ കുന്നുകൂട്ടുന്നത്. പൊലിസ് സ്റ്റേഷനും താലൂക്ക് ഓഫിസിനും സമീപത്തായി നടക്കുന്ന ഈ ഇത്തരം പ്രവൃത്തി പൊലിസും റവന്യു അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു.
പ്ലാസ്റ്റിക് വസ്തുക്കള്‍, തെര്‍മോകോള്‍, തുണിത്തരങ്ങള്‍, ഫ്യുസായ ബള്‍ബുകള്‍ തുടങ്ങി ഭക്ഷ്യയവശിഷ്ടങ്ങള്‍ വരെ ഇവിടെ തള്ളുന്നുണ്ട്. ഭക്ഷ്യ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതിനാല്‍ തെരുവുനായ്ക്കളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ചെമ്മാട് ഏറ്റവുംകൂടുതല്‍ തെരുവുനായ്ക്കളുടെ വിഹാരം ഈ മേഖലയിലാണ്.
കാലവര്‍ഷം കനത്തതോടെ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.
മാത്രമല്ല പ്ലാസ്റ്റിക്ക് വസ്തുക്കളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നുണ്ട്.
കക്കാട് ഡിക്ക്മ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഡെങ്കിപ്പനിക്കെതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."