ബംഗാളില്‍ പിതൃസഹോദരനെ കൊലപ്പെടുത്തിയ പ്രതി എടച്ചേരിയില്‍ അറസ്റ്റില്‍
എടച്ചേരി (കോഴിക്കോട്): പിതൃ സഹോദരനെ രണ്ട് മാസം മുന്‍പ് ബംഗാളില്‍വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അവിടെ നിന്നെത്തിയ പൊലിസ് സംഘം എടച്ചേരിയില്‍ വച്ച് അറസ്റ്റ് ചെയ്തു. ബംഗാളിലെ 24 പര്‍ഗാന രാംതന് നഗര്‍ സ്വദേശി അത്തിയാര്‍ റഹ്മാന് (34)ആണ് ഇന്നലെ കാലത്ത് അറസ്റ്റിലായത്. സംഭവത്തെ സംബന്ധിച്ച് പൊലിസ് പറയുന്നതിങ്ങനെ: കുടുംബ സ്വത്ത് സംബന്ധിച്ച തര്‍ക്കത്തിനിടെ കഴിഞ്ഞ ജൂണ്‍ 30ന് യുവാവ് തന്റെ പിതൃസഹോദരനായ സിറാജുല്‍ ശെയ്ഖിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി നേരത്തെ ജോലി ചെയ്തു കൊണ്ടിരുന്ന കേരളത്തിലേക്ക് കടക്കുകയും ചെയ്തു.
ഇയാള്‍ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലുമായി ടൈല്‍സിന്റെ ജോലി ചെയ്തു വരികയായിരുന്നു. ഓര്‍ക്കാട്ടേരി ടൗണിലെ സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍, ഇയാളുടെ കേരളത്തിലെ താമസസ്ഥലത്തെ കുറിച്ച് ബംഗാള്‍ പൊലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ബംഗാള്‍ പൊലിസ് കഴിഞ്ഞ ദിവസം എടച്ചേരി പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. ബംഗാളിലെ സുന്ദര്‍ബന്‍ പൊലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആഷിഷ് കുമാര്‍ പോളിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എടച്ചേരിയിലെത്തിയത്.
ഓര്‍ക്കാട്ടേരിയിലെ പ്രതിയുടെ താമസസ്ഥലത്തു നിന്നാണ് ഇയാളെ എടച്ചേരി എസ്.ഐ എന്‍.ആര് പ്രശാന്തിന്റെ സാന്നിധ്യത്തില്‍ ബംഗാള്‍ പൊലിസ് അറസ്റ്റ് ചെയ്തത്. എടച്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ വടകര കോടതിയില്‍ ഹാജരാക്കി ബംഗാളിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."