HOME
DETAILS

യാത്രയായത് ആത്മീയരംഗത്തെ അപൂര്‍വ മാതൃക

  
backup
September 08 2019 | 22:09 PM

cheruvaloor-usthad-was-a-role-model-773077-2

 

 

തൃശൂര്‍: ചെറുവാളൂര്‍ ഉസ്താദ് യാത്രയായത് ആത്മീയതയുടെയും ലാളിത്യത്തിന്റെയും മാതൃകകള്‍ സമ്മാനിച്ച്. ഭൗതിക ജീവിതത്തോടുള്ള ഭ്രമം തൊട്ടുതീണ്ടാതെ പൂര്‍ണമായും സൂഫീ ചിന്തകളും ദൈവിക സ്മരണകളും നിറഞ്ഞ ജീവിത്തില്‍ തഖ്‌വയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. തന്നെ കാണാനെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അദ്ദേഹം പകര്‍ന്ന് നല്‍കിയ ആത്മീയ ചിന്തകളില്‍ പ്രധാനമായിരുന്നു സൂക്ഷ്മത. ഗുരുശ്രേഷ്ഠരായ ശംസുല്‍ ഉലമയെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും മാതൃകയാക്കിയ അദ്ദേഹം ആ മാതൃക പിന്‍പറ്റണമെന്ന് പ്രഭാഷണങ്ങളിലും ഉപദേശങ്ങളിലുമെല്ലാം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. ശംസുല്‍ ഉലമായുടെ നിര്‍ദേശമനുസരിച്ചാണ് തന്റെ പ്രവര്‍ത്തന മണ്ഡലം അദ്ദേഹം തെരഞ്ഞെടുത്തത്.
മുസ്‌ലിംകള്‍ കൂടുതലുള്ള തീരദേശ മേഖല തെരഞ്ഞെടുക്കാതെ ജില്ലയുടെ കിഴക്കന്‍ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. 1974ല്‍ ചാലക്കുടിക്കടുത്ത ചെറുവാളൂര്‍ എന്ന ഗ്രാമത്തില്‍ അദ്ദേഹം എത്തുമ്പോള്‍ ഏകദേശം 40 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണവിടെയുണ്ടായിരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ പ്രവര്‍ത്തന മേഖല പാലപ്പിള്ളി പുലിക്കണ്ണി ദാറുത്തഖ്‌വയിലേക്ക് മാറ്റി. ജില്ലയിലെത്തിയ ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട സാഹചര്യം പ്രയാസകരമായതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് പ്രവര്‍ത്തന മണ്ഡലം മാറാന്‍ അനുമതി ചോദിച്ച് ചെറുവാളൂര്‍ ഉസ്താദ് ഒരിക്കല്‍ ശംസുല്‍ ഉലമയെ സമീപിച്ചിരുന്നു. 'നിനക്ക് ഖൈര്‍ അവിടെയാണടോ, നിന്നെ തേടി ആളുകള്‍ അങ്ങോട്ടെത്തും' എന്ന ഉപദേശമാണ് അന്ന് ലഭിച്ചത്. ഈ ആശ്വാസ വചനം അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനയായി പ്രതിഫലിച്ചു. എത്തിപ്പെടാന്‍ വളരെ പ്രയാസകരമായ സ്ഥലം ആയിട്ടു കൂടി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഓരോ ദിവസവും ദുആ ചെയ്യിക്കാന്‍ വരുന്ന ആളുകളുടെ എണ്ണം കൂടി. കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ അദ്ദേഹം യാത്ര ചെയ്യാത്ത പ്രദേശങ്ങള്‍ ചുരുക്കമായിരിക്കും.
ദുആ മജ്‌ലിസുകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സദസ് പിന്നീട് ദൂരെ ദിക്കുകളിലേക്കും വ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉസ്താദ് പടുത്തുയര്‍ത്തിയ സ്ഥാപനത്തില്‍ പണ്ഡിതന്‍മാരെയും സാദാത്തുക്കളെയും പങ്കെടുപ്പിച്ച് മജ്‌ലിസുന്നൂര്‍ സ്ഥാപിക്കുകയും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. തികഞ്ഞ ലാളിത്യത്തോടുകൂടിയായിരുന്നു ഏതൊരാളോടും ഉസ്താദിന്റെ പെരുമാറ്റം. ജില്ലയില്‍ നാലര പതിറ്റാണ്ടു കാലത്തെ ഉസ്താദിന്റെ സാന്നിധ്യം വിദ്യാഭ്യാസ, പ്രബോധന രംഗങ്ങളില്‍ വലിയ ചലനങ്ങളാണ് സമുദായത്തിനുണ്ടാക്കിയത്.
'മക്കളേ, അല്ലാഹുവിന് തഖ്‌വായുള്ളവരാകണം..' എന്നതായിരിക്കും ഉസ്താദിന്റെ നസ്വീഹത്തുകളുടെ ആകെത്തുക. അദബുണ്ടെങ്കില്‍ ഗുരുത്വവും പൊരുത്തവും അധികം വൈകാതെ അനുഭവമാകുമെന്നതാണ് ആ മഹാന്റെ ജീവിത സന്ദേശം.
അവസാനം വരെ സമസ്തയുടെ സജീവ സംഘാടകനായി നിലകൊണ്ട ഉസ്താദ് കഴിഞ്ഞ ബുധനാഴ്ച നടന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലും പങ്കെടുത്തിരുന്നു.
പിന്നീടാണ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  22 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago