ഇനി വയ്യ, ഈ പീഡനം; രാജിക്കൊരുങ്ങി എസ്.ഐ
തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനത്തില്‍ മനംനൊന്ത് ഒരു ഗ്രേഡ് എസ്.ഐ രാജിക്കൊരുങ്ങുന്നു. പൊലിസിലെ ആത്മഹത്യ കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഒരു പൊലിസുകാരന്‍ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നത്.
തിരുവനന്തപുരം റയില്‍വേ പൊലിസിലെ ഗ്രേഡ് എസ്.ഐ കാട്ടാക്കട പൂവച്ചല്‍ സ്വദേശി അസീം ആണ് ഇനിയും ജോലി തുടര്‍ന്നാല്‍ തനിക്ക് ജീവനൊടുക്കേണ്ടിവരുമെന്ന് കാണിച്ച് എസ്.പി മഞ്ചുനാഥിന് പരാതി നല്‍കിയത്. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ.
മേലുദ്യോഗസ്ഥനായ എസ്.ഐ പെരുമാറുന്നത് അടിമയോടെന്ന പോലെയെന്നാണ് അസീമിന്റെ ആക്ഷേപം. 29 വര്‍ഷത്തെ സര്‍വിസുള്ള തനിക്ക് തപാല്‍ ഡ്യൂട്ടിവരെ നല്‍കാറുണ്ട്.
അന്‍പത്തിമൂന്നുകാരനായ തന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വച്ച് പരിഹസിക്കുന്നത് എസ്.ഐയുടെ പതിവ് രീതിയാണ്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കാണ്‍കെ അടിമയോടെന്ന പോലാണ് പെരുമാറ്റം. പരേഡ് ദിവസങ്ങളില്‍ വീട്ടുകാരെ വരെ തെറി വിളിക്കുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ കടുത്ത മാനസിക സമ്മര്‍ദമാണ് താന്‍ അനുഭവിക്കുന്നതെന്നും അസീം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷത്തിനിടെ 45 പൊലിസുകാരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. കൊച്ചിയിലും പാലക്കാടുമൊക്കെ അടുത്തിടെ നടന്ന ഇത്തരം ആത്മഹത്യകളുടെ കാരണം മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നുള്ള മാനസികസമ്മര്‍ദമാണെന്ന് വ്യക്തമായിരുന്നു. പരിഹാരമാര്‍ഗം തേടി മുഖ്യമന്ത്രി നേരിട്ട് ഉന്നതതലയോഗം വിളിച്ച് ദിവസങ്ങള്‍ കഴിയും മുന്‍പാണ് തലസ്ഥാനത്ത് നിന്നു തന്നെ പീഡനപരാതി ഉയരുന്നത്.
എന്നാല്‍ റയില്‍വേ പൊലിസ് സ്‌റ്റേഷനിലുള്ള 92 പൊലിസുകാര്‍ക്കും തന്നെക്കുറിച്ച് പരാതിയില്ലെന്ന് എസ്.ഐ പറഞ്ഞു. എല്ലാ പൊലിസുകാരെയും കൃത്യമായി ജോലി ചെയ്യിക്കാന്‍ ശ്രമിക്കാറുണ്ട്. ആരോടും വ്യക്തിപരമായ വൈരാഗ്യമോ വിദ്വേഷമോ ഇല്ലെന്നും എസ്.ഐ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."