ചീഫ് സെക്രട്ടറി ഇന്ന് മരട് ഫ്‌ളാറ്റ് സന്ദര്‍ശിക്കും; നഗരസഭാ അധികൃതരുമായും ഇന്ന് ചര്‍ച്ച
കൊച്ചി: മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സ്ഥലം സന്ദര്‍ശനം നടത്തും. മരട് നഗരസഭാ അധികൃതരുമായും ടോം ജോസ് കൂടിക്കാഴ്ച നടത്തും. മരട് നഗരസഭയിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ അടിന്തരയോഗവും ഇന്ന് ചേരുന്നുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഒറ്റയ്ക്ക് ഫഌറ്റുകള്‍ പൊളിച്ചുനീക്കല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭ.
ഫഌറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും താമസക്കാരെ പുനരധിവസിപ്പിക്കണമെന്നും സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20നകം പൊളിച്ച് മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി സര്‍ക്കാറിന് നല്‍കിയ അന്ത്യശാസനം. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ജയിലിലടക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്.
chief secretary visits marad flats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."