'മതാശയങ്ങള്‍ക്ക് ഭൗതിക വ്യാഖ്യാനം നല്‍കുന്നതാണ് പരിഷ്‌കരണത്തിന്റെ അപചയം'
കാളികാവ്: മതാശയങ്ങള്‍ക്ക് ഭൗതികതയുടെ പുനരാഖ്യാനം നല്‍കിയത് പരിഷ്‌കരണവാദികളുടെ അപചയത്തിന് കാരണമാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ചോക്കാട് നടന്ന വണ്ടൂര്‍ മണ്ഡലം എസ്.വൈ.എസ് എക്‌സിക്യൂട്ടീവ് ക്യാംപ് ഇന്‍തിസ്വാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ഉറവിടങ്ങളില്‍ നിന്ന് പഠിക്കുന്നതിന് പകരം യുക്തിയുടെ കൈവഴികളില്‍ നിന്നു പകര്‍ത്തുകയും സച്ചരിതരുടെ ആത്മീയ മാതൃകള്‍ക്ക് ഭൗതികതയുടെ പുനരാഖ്യാനം നല്‍കി മതാശയങ്ങള്‍ നവീകരിച്ചതുമാണ് പൂര്‍വീകവും ആധുനീകവുമായ എല്ലാ സ്വയം പ്രഖ്യാപിത പരിഷ്‌കരണവാദികളുടെയും അപചയ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി. അബ്ദുല്ല മൗലവി അധ്യക്ഷനായി. കര്‍മ പഥം, ചിട്ടയും മട്ടവും തുടങ്ങിയ വിഷയങ്ങളില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍, റഹീം പുഴലി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, കെ.ടി മൊയ്തീന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഫരീദ് റഹ്മാനി കാളികാവ്, മോയിക്കല്‍ ഇണ്ണി ഹാജി, ഫസല്‍ തങ്ങള്‍ മമ്പാട്, ഉസ്മാന്‍ ഫൈസി എറിയാട്, പി.ഹസന്‍ മുസ്‌ലിയാര്‍, സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാഉദ്ദീന്‍ ഫൈസി അടക്കാക്കുണ്ട്, അക്ബര്‍ മമ്പാട്, ലത്തീഫ് ദാരിമി ഏമങ്ങാട്, മൂസ മൗലവി അയനിക്കോട്, ജമാല്‍ മൗലവി പള്ളിശ്ശേരി, ഗഫൂര്‍ ഫൈസി തുവ്വൂര്‍, ഹുസൈന്‍ ഫൈസി ചോക്കാട്, യൂസുഫ് അന്‍വരി, ഉബൈദുല്ല ഫൈസി വാണിയമ്പലം സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."