പൗരത്വബില്‍; മണിപ്പൂരിലും നടപ്പിലാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: പൗരത്വബില്‍ അസമില്‍ നടപ്പാക്കിയതു പോലെ മണിപ്പൂരിനും ആവശ്യമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരണ്‍ സിങ്. ബില്‍ നടപ്പാക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച്‌കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാര്‍ ഇതിനായുള്ള നടപടിക്രമങ്ങളെ പറ്റി ചര്‍ച്ചചെയ്യുന്നുണ്ട്' എന്നായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.
എങ്ങനെയാണ് എന്‍.ആര്‍.സി ബില്‍ നടപ്പാക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ അസമില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ ബില്‍ നടപ്പാക്കി വരികയാണെന്നും മണിപ്പൂരിന്റെ ആവശ്യം കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നും ബിരണ്‍ സിങ് പറഞ്ഞു.
അസമില്‍ 19 ലക്ഷം പേരാണ് എന്‍.ആര്‍.സി പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. പൗരത്വം നഷ്ടപ്പെട്ടവര്‍ക്കായി അസമില്‍ പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.പൗരത്വ പട്ടികയില്‍ ആര്‍.എസ്.എസും ആശങ്കയിലാണ്.
പുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."