പറളിക്കുന്ന്-സെമിത്തേരിക്കുന്ന്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന്
കമ്പളക്കാട്: പറളിക്കുന്ന്-സെമിത്തേരിക്കുന്ന്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. റോഡ് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ദിവസം ടാറിങ് പൂര്‍ത്തിയാക്കിയത്.
റോഡ് ടാറിങില്‍ പുലര്‍ത്തേണ്ട യാതോരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാറുകാരന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ടാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബൈക്ക് പോകുമ്പോള്‍ പോലും റോഡ് താഴ്ന്ന് ചാലുപോലെയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. റോഡിന്റെ പലസ്ഥലത്തും ചവിട്ടുമ്പോള്‍ ചളിവെള്ളം പൊങ്ങിവരുന്ന അവസ്ഥയുമുണ്ട്. പ്രദേശവാസികളുടെ വളരെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് ഈ റോഡ് ടാറിങിന് അനുമതിയായത്.
സ്ഥലം മെമ്പറും പഞ്ചായത്തും ഈ ദുരവസ്ഥ കണ്ടിലെന്നു നടിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപെട്ടു.
എത്രയും വേഗം പഞ്ചായത്ത് റോഡ് നിര്‍മാണത്തിലെ അപാകത വിലയിരുത്തിയശേഷം മാത്രമെ കരാറുകാരന് റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട തുകയും മറ്റും അനുവദിക്കാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."