HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ കൂട്ടായ്മ സംഘടിപ്പിച്ചു
backup
June 12 2017 | 04:06 AM
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 900 കോടിയുടെ സഹായ പദ്ധതി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്പ എടുത്തവുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയെപ്പറ്റിയുള്ള വീശദീകരണവും സംശയനിവാരണവും നടന്നു. കണ്വന്ഷന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി.എം ഷംസുദ്ദീന് അധ്യക്ഷനായി. ബെഫി ജില്ലാ പ്രസിഡന്റ് മാത്യുസ് പദ്ധതി വിശദീകരിച്ചു. പി.വി നിധിന്, ബിനിഷ്, അനൂപ് സംസാരിച്ചു.
വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാന്‍ ടി.എം ഷംസുദ്ദീന് ചെയര്‍മാനായും പി.വി നിധിന് കണ്‍വീനറായും ഹെല്‍പ്പ് ഡസ്ക് രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."