കല്‍പ്പറ്റ നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം മോഷ്ടാവ് പ്രായം തികയാത്ത ആണ്‍കുട്ടി
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തില്‍ പട്ടാപ്പകല്‍ ഫാന്‍സി ഷോപ്പില്‍ നിന്നു ഒരു ലക്ഷം രൂപ കവര്‍ന്നു. ചെമ്മണ്ണൂര്‍ ജങ്ഷനിലെ ഫാന്‍സി ഷോപ്പിലാണ് ഉടമ പ്രാര്‍ഥനക്കായി പള്ളിയില്‍ പോയ സമയം നോക്കി കുട്ടി മോഷ്ടാവ് ഒരുലക്ഷം രൂപ കവര്‍ന്നത്. സ്ഥാപനത്തിലെ സി.സി ടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യമുള്ളത്.
ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പന്ത്രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടി സ്ഥാപനത്തിലെ മേശ വലിപ്പില്‍ നിന്ന് പണം മോഷ്ടിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പ്രാര്‍ഥന കഴിഞ്ഞ് തിരിച്ച് കടയിലെത്തിയ ഉടമ മേശ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലായത്. ഉടന്‍ തന്നെ പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളിലായി ബസില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണവും പണവും അപഹരിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."