HOME
DETAILS
MAL
ബീഫ് നിരോധനം രാജ്യത്തെ മതേതരത്വം തകര്‍ക്കും
backup
June 12 2017 | 04:06 AM
മേപ്പാടി: കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള ഏകാധിപത്യ നടപടികള്‍ മതേതരത്വ ജനാധിപത്യത്തിന് കനത്ത വെല്ലുവിളിയാണന്ന് മേപ്പാടിയില്‍ നടന്ന കോണ്‍ഗ്രസ് സേവാദള്‍ നേതൃത്വ ക്യാംപ് വിലയിരുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിമുക്ത ഭടന്മാരെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആദരിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, പി.കെ രാജന്, മോളി ടോമി, ജോണി ജോണ്‍, തോമസ് നന്നാട്ട്, ഒ ഭാസ്കരന്, എന്‍ വേണുഗോപാല്‍, എ രാംകുമാര്‍, രാജു ഹെജമാടി, എ. റഷീദ്, ടി.എ മുഹമ്മദ്, രാധാ രാമസ്വാമി, കെ.പി ഹൈദര്‍ അലി, പി.എം സൈതലവി, ടി.എം ഷാജി, നോറിസ് എരുമകൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."