HOME
DETAILS
MAL
സഊദി ആയുധ കരാറിൽ നിന്നും പിന്മാറില്ലെന്ന് ഫ്രാൻസ്
backup
October 28 2018 | 16:10 PM
റിയാദ്: സഊദിയുമായുണ്ടാക്കിയ ആയുധ കരാറിൽ നിന്നും ഫ്രാൻസ് പിന്മാറില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വ്യക്തമാക്കി. സഊദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി കൊലപാതകത്തിന് പിന്നിൽ സഊദി പങ്ക് വ്യക്തമായ സാഹചര്യത്തിൽ സഊദി അറേബ്യക്കുള്ള ആയുധ വിൽപന നിർത്തിവെക്കണമെന്ന് ജർമനി അടക്കമുള്ള ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഇത് തള്ളിക്കളഞ്ഞ കൊണ്ടാണ് സഊദിയുടെ ആയുധ ഇടപാടുകൾ തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ് നയം വ്യക്തമാക്കിയത്. ആയുധ വിൽപനയും ഖശോഗി വധവും തമ്മിലുള്ള ബന്ധമെന്താണെന്ന് സ്ലോവാക്യയിൽ പത്രസമ്മേളനത്തിൽ മാക്റോൺ ആരാഞ്ഞു. യെമനിൽ നടക്കുന്ന സംഭവവും ആയുധ വിൽപനയും തമ്മിലുള്ള ബന്ധം താൻ മനസ്സിലാക്കുന്നു. എന്നാൽ ഖശോഗി വധവും ആയുധ ഇടപാടും തമ്മിൽ ബന്ധമില്ല. സഊദി അറേബ്യക്കുള്ള ആയുധ വിൽപന നിർത്തിയേ തീരൂ എന്ന് പറയുന്നതിന് ഖശോഗി സംഭവവുമായി ബന്ധമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."