HOME
DETAILS

'ജയ് ശ്രീറാം കൊല': പ്രതികള്‍ക്കെതിരേ കൊലക്കുറ്റമില്ല

  
backup
September 09 2019 | 22:09 PM

%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b4%be%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

 


മരണകാരണം ഹൃദയാഘാതമെന്ന് പൊലിസ്
റാഞ്ചി: ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തബ്‌രിസ് അന്‍സാരിയെന്ന യുവാവിനെ തല്ലിക്കൊന്ന കേസ് അട്ടിമറിച്ച് ജാര്‍ഖണ്ഡ് പൊലിസ്. കേസില്‍ പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താതിരുന്ന പൊലിസ്, തബ്‌രിസന്റെ മരണം ഹൃദയാഘാതംമൂലമാണെന്നാണ് പറയുന്നത്. കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ഒഴിവാക്കിയതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.സിയിലെ 147 (കലാപമുണ്ടാക്കല്‍), 149 (നിയമവിധേയമല്ലാതെ സംഘം ചേരല്‍), 341 (തെറ്റായ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തല്‍), 342 (തെറ്റായ രീതിയില്‍ തടങ്കലില്‍ വയ്ക്കല്‍), 304 (മനഃപൂര്‍വമല്ലാത്ത നരഹത്യ) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍. നാരായണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് വിദഗ്‌ധോപദേശം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശ് മണ്ഡല്‍, കമല്‍ മഹാതോ, സുനാമോ പ്രധാന്‍, പ്രേംന്ദ് മഹാലി, സുമന്ത് മഹാതോ, മദന്‍ നായക്, ചാമു നായക്, മഹേഷ് മഹാളി, കുശാല്‍ മഹാളി, സത്യനാരായണന്‍ നായക്, ഭീം സേന മണ്ഡല് എന്നിവരാണ് കേസിലെ പ്രതികള്‍.
ജൂണ്‍ 17 നാണ് മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട ശേഷം ഒരു സംഘം അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബരിസ് അന്‍സാരിയെ തല്ലിക്കൊന്നത്. ഏഴ് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ തബ്‌രിസ് ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന്‌വരുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നതെന്നാണ് ആരോപണം. സംഭവം നടന്ന ഉടനെ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി സി.ടി സ്‌കാന്‍ ചെയ്യാന്‍ പോലും സൗകര്യം ഇല്ലാത്ത സദര്‍ ആശുപത്രിയില്‍ ആയിരുന്നു തബ്‌രിസിനെ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ തലയോട്ടിക്കടക്കം ഗുരുതരമായ പരുക്കാണ് ഉണ്ടായിരുന്നത്.
മര്‍ദനമേറ്റ തബ്‌രിസ് നാലുദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിച്ചു. തബ്‌രിസിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തോട് രൂക്ഷമായാണ് കുടുംബം പ്രതികരിച്ചത്. 'തബ്‌രിസ് കൊല്ലപ്പെടുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു, ഇപ്പോള്‍ എനിക്ക് എന്റെ കുഞ്ഞിനെയും നഷ്ടപ്പെട്ടു. അമിതമായ മാനസിക സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഗര്‍ഭം അലസിയതെന്ന് ഡോക്ടര്‍ പറഞ്ഞു' -തബ്‌രിസിന്റെ ഭാര്യ ഷഹിസ്ത പറഞ്ഞു. തബ്‌രിസ് കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുന്‍പ് മാത്രമാണ് ഇവരുടെ വിവാഹം നടന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  40 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  42 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago