HOME
DETAILS

തീര്‍ത്ഥാടകര്‍ക്ക് മോശം സൗകര്യം: 23 കമ്പനികള്‍ക്ക് പിഴ ചുമത്തി

  
backup
June 12 2017 | 16:06 PM

57272726-2

മക്ക: പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സൗകര്യം മോശമായതിനെ തുടര്‍ന്ന് 23 ഹജ്ജ്- ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തി. ഗതാഗത സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മിറ്റിയാണ് പിഴ ചുമത്തിയത്. പുണ്യഭൂമിയിലത്തെുന്ന തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് സേവനത്തിലുള്ള എല്ലാ കമ്പനികളും നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും യാതൊരു വിധ തടസ്സങ്ങളും ഇതില്‍ ഉണ്ടാകരുതെന്നും അല്ലാഹുവിന്റെ അതിഥികളാണ് ഇവിടെയെത്തുന്നതെന്നും ഓര്‍ക്കണമെന്ന് മക്ക ഗവര്‍ണറും സഊദി ഹജ്ജ് കമ്മിറ്റി കേന്ദ്ര മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു.

മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഈ രംഗത്ത് നിരന്തരം പഠനഗവേഷണങ്ങള്‍ നടത്തിവരികയാണ്. ഇതി??ന്റെ അടിസ്ഥാനത്തിലുള്ള സേവനമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കേണ്ടത്. അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ഗതാഗതസേവനം നല്‍കുന്ന കമ്പനികളില്‍ സ്വദേശിവത്കരണം ഉറപ്പുവരുത്തണമെന്നും മക്ക ഗവര്‍ണര്‍ ഉണര്‍ത്തി.

ഡ്രൈവര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ഇതര ജോലിക്കാര്‍ തുടങ്ങി ഗതാഗത സേവനത്തിലുള്ളവര്‍ പരമാവധി സ്വദേശികളായിരിക്കണമെന്നും സര്‍ക്കാര്‍ നിബന്ധനയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബന്‍തന്‍, ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ഹംദാന്‍, പൊതുസുരക്ഷ മേധാവി ഉസ്മാന്‍ അല്‍ മുഹ്‌രിജ് , പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അര്‍റുമൈഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ ഗതാഗത സൗകര്യങ്ങളെ കുറിച്ച് അവലോകനം നടത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  26 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago