വിഖായ ആക്ടീവ് അംഗങ്ങളുടെ രണ്ടാം ബാച്ച് കര്‍മപഥത്തിലേക്ക്
കരുവാരക്കുണ്ട്(മലപ്പുറം): എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് മെമ്പര്‍മാരുടെ രണ്ടാംബാച്ച് കര്‍മപഥത്തിലേക്ക്. വിഖായ വളണ്ടിയര്‍മാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട, പ്രത്യേക പരിശീലനം നേടിയ 788 പേരാണ് രണ്ടാം ബാച്ചില്‍ സേവനരംഗത്തിറങ്ങിയത്. ഇതോടനുബന്ധിച്ചു കരുവാരക്കുണ്ട് ദാറുന്നജാത്തില്‍ രണ്ടുദിവസമായി നടന്ന വിഖായ വൈബ്രന്റ് -2 കോണ്‍ഫറന്‍സ് ഇന്നലെ സമാപിച്ചു.
സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനുഷിക ജീവിതം സ്വന്തത്തിലേക്ക് ചുരുങ്ങുകയും സേവനങ്ങള്‍ കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന കാലത്ത് നിസ്വാര്‍ഥ സേവനമെന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്ന പ്രവര്‍ത്തനമാണ് വിഖായയുടേതെന്നു ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ മാതൃകയായി നിലകൊള്ളുകയും അതോടൊപ്പം ആത്മാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരിക്കണം സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട ശൈലിയെന്നും സമസ്ത ജനറല്‍ സെക്രട്ടറി ഉദ്‌ബോധിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
സമസ്ത മുശാവറ അംഗങ്ങളായ എം.എം മുഹിയുദ്ദീന്‍ മൗലവി ആലുവ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.കെ.എസ്.എസ്.എഫ് ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, എം.ഉമ്മര്‍ എം.എല്‍.എ, ഒ.എം.എസ് തങ്ങള്‍, എന്‍.കെ അബ്ദുറഹ്മാന്‍, ജലീല്‍ ഫൈസി അരിമ്പ്ര, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, അബ്ദുസ്സലാം ഫറോക്ക്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, റഷീദ് വെങ്ങപ്പള്ളി. അഹമ്മദ് ഷാരിഖ് ആലപ്പുഴ, മൊയ്തീന്‍ കുഞ്ഞ് ചെര്‍ക്കള, സിറാജുദ്ദീന്‍ തെന്നല, ഗഫൂര്‍ മുണ്ടുപാറ, മന്‍സൂര്‍ പാണമ്പ്ര, സുബൈര്‍ മുസ്‌ലിയാര്‍ പാലക്കാട്, ഇല്ല്യാസ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഇന്നലെ നടന്ന സെഷനുകളില്‍ അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടിരി, സി.ഹംസ സാഹിബ് മേലാറ്റൂര്‍, സിദ്ദീഖലി ഊര്‍ക്കടവ് ക്ലാസെടുത്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ക്യാംപ് നിയന്ത്രിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രളയബാധിത പ്രദേശമായ കരുവാരക്കുണ്ടില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."