HOME
DETAILS
MAL
ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി
backup
June 12 2017 | 19:06 PM
തിരുവനന്തപുരം: നഗരപരിധിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തില്‍ കാണപ്പെട്ടവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇവരില്‍ തിരുവനന്തപുരം ആര്.ടി ഓഫിസില്‍നിന്ന് നേടിയ 15 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുകഴിഞ്ഞു.
മറ്റു ജില്ലകളില്‍നിന്നുള്ള 46 പേര്‍ക്കെതിരേ അതത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ നടപടിയെടുക്കും. മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്ക്കെതിരായ കര്‍ശന നടപടികള്‍ തിരുവനന്തപുരം നഗരത്തില്‍ തുടരുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."