അക്രമങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അമിത് ഷായുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് സി.പി.എം പി.ബി
ന്യൂഡല്‍ഹി: ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കൈകള്‍ ആരുടേതാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് അമിത് ഷാ.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. സുപ്രിംകോടതിയോടും ഭരണഘടനയോടുമുള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ജം തുറന്ന് പ്രകടിപ്പിച്ചിരിക്കുകയാണ്.
ഇത്തരം സമീപനങ്ങളാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കാന്‍ പ്രചോദനമാകുന്നത്.
അമിത് ഷായുടെ ആഹ്വാനത്തെ കേരള ജനത തള്ളിക്കളയുമെന്ന് വ്യക്തമാക്കിയ പോളിറ്റ് ബ്യൂറോ, ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കാനും അക്രമം ഇല്ലാതാക്കാനും കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."