10 ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറി; പര്യടനത്തില്‍ മാറ്റമില്ലെന്ന് പാക് ബോര്‍ഡ്
ഇസ്ലാമാബാദ്: ശ്രീലങ്കയുടെ പാകിസ്താന് പര്യടനത്തില്‍ മാറ്റമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ ഭീഷണിയുടെ പേരില്‍ പാക് പര്യടനത്തില്‍നിന്ന് മുന്‍നിര ലങ്കന്‍ താരങ്ങള്‍ പിന്മാറിയെങ്കിലും പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2009 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയ സംഭവം മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ പിന്മാറ്റം. അന്നു മുതല്‍ ക്രിക്കറ്റ് ടീമുകള്‍ പാകിസ്താനില്‍ കളിക്കുന്നതില്‍നിന്ന് വിമുഖത കാട്ടിയിരുന്നു.
കളിക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്താത്തത് മൂലം നിലവില്‍ പത്തു ശ്രീലങ്കന്‍ താരങ്ങളാണ് പാക് പര്യടനത്തില്‍നിന്ന് പിന്മാറിയത്. നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ദിനേശ് ചാണ്ഡിമല്‍, ദിമുത് കരുണരത്നെ, സുരംഗ ലക്മല്‍ തുടങ്ങിയവരാണ് പിന്മാറിയത്.
25ന് കറാച്ചിയില്‍ ഇറങ്ങാനുള്ള സൗകര്യമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളും പരമ്പരയിലുï്. ട്വന്റി20 മത്സരങ്ങള്‍ ലാഹോറില്‍വച്ച് നടക്കും. ഒക്ടോബര്‍ ഒന്‍പതിനാണ് ശ്രീലങ്കയുടെ പാക് പര്യടനം അവസാനിക്കുക.
പ്രമുഖ താരങ്ങള്‍ പിന്മാറിയതോടെ പാക് പര്യടനത്തിനുള്ള ഏകദിന ടീമിനെ ലഹിരു തിരിമാന്നെയും ടി20 ടീമിനെ താരതമ്യേന പുതുമുഖമായ ധസുന്‍ ഷണകയും നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."