നികുതി പിരിവില്‍ പിറകോട്ട്
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം ആദ്യപകുതിയോട് അടുത്തിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ നികുതിപിരിവ് 14.31 ശതമാനം മാത്രം. തനത് ഫണ്ടിന് വസ്തുനികുതി പിരിവ് ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപകുതിയെത്താറായിട്ടും നികുതി പിരിവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മെല്ലെപ്പോക്കാണുള്ളത്. ഇതിനിടയില്‍ പ്രളയാനന്തരമുള്ള സാമ്പത്തിക ഞെരുക്കം നികുതി പിരിവ് കുറച്ചതും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം വിവിധ ഫണ്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും തനത് ഫണ്ടുകളാണ് ഏറെക്കുറെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ആശ്രയം. ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പോലും തനത് ഫണ്ടിനെ ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1462.11 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കേണ്ടത്. ഇതില്‍ 209.23 കോടി രൂപ (14.31ശതമാനം)യാണ് ഇതിനകം പിരിച്ചെടുത്തത്. 1252.95 കോടി രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്. മുന്‍കൂര്‍ നികുതിയായി 1.47 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
നികുതി പിരിവില്‍ നഗരസഭകളും കോര്‍പ്പറേഷനുകളുമാണ് ഏറ്റവും പിറകില്‍. നഗരസഭകള്‍ 9.24 ശതമാനവും കോര്‍പ്പറേഷനുകള്‍ 9.41 ശതമാനവുമാണ് ഇതുവരെ പിരിച്ചെടുത്തത്. നഗരസഭകള്‍ 573.50 കോടിയാണ് പിരിച്ചെടുക്കേണ്ടത്. ഇതില്‍ 52.97 കോടി രൂപയാണ് ഇതുവരെ പിരിച്ചെടുത്തത്. 520.53 കോടി ഇനിയും പിരിച്ചെടുക്കാനുണ്ട്. കോര്‍പ്പറേഷനുകള്‍ 370.84 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതില്‍ ആകെ 34.89 കോടി രൂപയാണ് പിരിച്ചെടുത്തത്. 335.95 രൂപ ഇനിയും ബാക്കിയാണ്.
ഗ്രാമപഞ്ചായത്തുകളാണ് നികുതി പിരിവില്‍ നേരിയ മുന്നേറ്റം നടത്തുന്നത്. ഇതുവരെ 23.44 ശതമാനം നികുതിയാണ് പിരിച്ചെടുത്തത്. ഈ സാമ്പത്തിക വര്‍ഷം ഗ്രാപഞ്ചായത്തുകള്‍ പിരിച്ചെടുക്കേണ്ടത് 517.77 കോടിയാണ്. 212.43 കോടി ഇതുവരെ ലഭിച്ചിട്ടുണ്ട്. 396.47 കോടി പിരിച്ചെടുക്കാനായുണ്ട്.
പത്തനംതിട്ട, പാലക്കാട്, കോട്ടയം ജില്ലകളാണ് നികുതി പിരിവില്‍ മുന്നേറ്റം നടത്തിയത്. പ്രളയം ബാധിച്ച വയനാട്, മലപ്പുറം ജില്ലകളാണ് പിറകില്‍. പ്രളയക്കെടുതിയാണ് നികുതി പിരിവിനെ ബാധിച്ചതെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."