മക്ക ഹറമില്‍ ശുചീകരണത്തിന് സ്വദേശികള്‍
മക്ക: സഊദിവല്‍ക്കരണം തുടരുന്നതോടെ മക്കയിലെ വിശുദ്ധ ഹറമിലെ ശുചീകരണ മേഖലയിലും സ്വദേശികള്‍ ജോലി തുടങ്ങി. ഇതാദ്യമായാണ് ഇവിടെ ശുചീകരണത്തിനായി സഊദികള്‍ ജോലിക്കെത്തുന്നത്.
ആദ്യഘട്ടത്തില്‍ 85 സ്വദേശികളാണ് ജോലിക്കെത്തിയത്. ഹറം കാര്യാലയത്തിനു കീഴിലെ ശുചീകരണ, കാര്‍പറ്റ് വകുപ്പിന് കീഴിലാണ് സ്വദേശികള്‍ ജോലിചെയ്യുന്നത്.
വണ്ടി പ്രവര്‍ത്തിപ്പിക്കുന്നതിനും റിപ്പയറിങ്ങിനും വേണ്ട പരിശീലനവും തൊഴില്‍ രംഗത്ത് ശ്രദ്ധിക്കേണ്ട പെരുമാറ്റ രീതികള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ശുചീകരണത്തിന് പുതിയ മെഷിനുകള്‍ ഒരുക്കിയതായി വകുപ്പ് മേധാവി നാഇഫ് ജഹ്ദലി പറഞ്ഞു.
നിലവില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മുഴുസമയ ശുചീകരണ തൊഴിലടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരു ഹറമുകളിലും മുഴുകിയിരിക്കുന്നത്. ഘട്ടംഘട്ടമായി ഇവരെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് നീക്കം. വിശുദ്ധ ഹറമില്‍ സേവന നിരതരാകാന്‍ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്വദേശികളായ യുവാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."