റിയാദ് കെ.എം.സി.സി സൈബര്‍ മീറ്റ് സംഘടിപ്പിച്ചു
റിയാദ് : റിയാദ് കെ എം സി സി സൈബര്‍വിംഗ് സൈബര്‍ മീറ്റ് സീസണ്‍ 4 എക്‌സിറ്റ് പതിനെട്ടിലെ മര്‍വ്വ ഇസ്തിറാഹയില്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു, മൊയ്തീന്‍ കോയ, ഷുഹൈബ് പനങ്ങാങ്ങര, അസീസ് ചുങ്കത്തറ, സഫീര്‍ തിരൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. സബര്‍മീറ്റിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സുബൈര്‍ അരിമ്പ്ര, റസാക്ക് വളക്കൈ, മാമുക്കോയ തറമ്മല്‍ എന്നിവര്‍ വിതരണം ചെയ്തു. ഷഫീഖ് കൂടാളി സ്വാഗതവും ജാബിര്‍ വാഴമ്പുറം നന്ദിയും പറഞ്ഞു.
സോഷ്യല്‍ മീഡിയ ടിപ്‌സ് ആന്റ് ട്രിക്‌സ് സെഷനില്‍ അമീര്‍ഖാന്‍ തിരുവന്തപുരം ക്ലാസ് എടുത്തു. ഉസ്മാന്‍ എം പരീത്, ഷബീര്‍ കുളത്തൂര്‍, എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഷബീര്‍ ചക്കാലക്കല്‍ സ്വാഗതവും ഷബീല്‍ നന്ദിയും പറഞ്ഞു. സോഷ്യല്‍ വെല്‍ഫെയര്‍ അവയര്‍നെസ്സ് സെഷനില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ സിദ്ദീഖ് തുവ്വൂര്‍ ക്ലാസ്സെടുത്തു. ഹിദായത്ത് ഇരുമ്പുഴി, ഇഖ്ബാല്‍ തിരൂര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജുനൈദ് മാവൂര്‍ സ്വാഗതവും അന്‍ഷദ് തൃശ്ശൂര്‍ നന്ദിയും പറഞ്ഞു.
ഒന്നാം നിയമസഭയില്‍ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ സാഹിബ് മലബാറിലെ ആരാധനാലയങ്ങള്‍ പണിയുവാനും റിപ്പയര്‍ ചെയ്യുവാനുമുള്ള നിയന്ത്രണം എടുത്തു കളയണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന്റെ നിയമസഭാ നടപടികളുടെ ദൃശ്യാവിഷ്‌ക്കാരവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."