സൗത്ത് ബീച്ചിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി
കോഴിക്കോട്: കോര്‍പറേഷനു സമീപത്തെ സൗത്ത് ബീച്ചിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി.
സ്വകാര്യവ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടവും തുറമുഖ വകുപ്പിന്റെ ഏഴ് സെന്റ് ഭൂമി കൈയേറി നിര്‍മിച്ച ഹോട്ടല്‍ കാലിക്കറ്റ് മല്ലു മക്കാനിയുടെ കെട്ടിടവുമാണ് ഇന്നലെ രാവിലെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഭാഗം പൊളിച്ചുനീക്കിയത്. സ്വകാര്യവ്യക്തി കൈ യേറി നി ര്‍മിച്ച കെട്ടിടത്തിന്റെ 40 ശതമാനത്തോളം പൊളിച്ചുനീക്കിയിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നേരത്തെ ഒരു കോഫി സ്റ്റാളിനായിരുന്നു അനുമതി നല്‍കിയിരുന്നതെങ്കിലും തുടര്‍ന്ന് കൈയേറ്റം നടക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുത്തിരുന്നില്ല. എന്നാല്‍ കലക്ടര്‍ യു.വി ജോസ് കൈയേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.നടപടിക്ക് അഡിഷനല്‍ തഹസില്‍ദാര്‍ ഇ. അനിതാ കുമാരി, പോര്‍ട്ട് ഓഫിസര്‍ അബ്ദുല്‍ മനാഫ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത, വില്ലേജ്് ഓഫിസര്‍ ഉമാകാന്ത് നേതൃത്വം നല്കി.
അതേസമയം ഉദ്യോഗസ്ഥര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ അനാസ്ഥ കാണിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."