ഗോള്‍മഴ പെയ്യിച്ച് ഇംഗ്ലണ്ട്
ലണ്ടന്‍: മറ്റൊരു യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ട് ദുര്‍ബലരായ കൊസോവോയെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി. ടീമിനായി ഡോര്‍ട്ട്മുണ്ട് താരം ജാഡന്‍ സാന്റോ ഇരട്ടഗോള്‍ നേടിയപ്പോള്‍ റഹീം സ്റ്റെര്‍ലിങും ഹാരി കെയ്നും ഒരുഗോള്‍ കണ്ടെത്തി. കൊസോവയുടെ പ്രതിരോധതാരം മെര്‍ജിം വോജ്വോഡയുടെ വക ഒരു സെല്‍ഫ് ഗോളും ഇംഗ്ലണ്ടിന് ലഭിച്ചു. കൊസോവയ്ക്കായി വാലോണ്‍ ബെറിഷ ഇരട്ടഗോള്‍ നേടി. 65ാം മിനുട്ടില്‍ ഗോള്‍ നേട്ടം ആറാക്കാനായി ഇംഗ്ലണ്ടിന് പെനാല്‍റ്റി ഭാഗ്യം ലഭിച്ചെങ്കിലും നായകന് ഹാരി കെയ്ന്‍ പെനാല്‍റ്റി തുലച്ചു.
കളിയുടെ ആദ്യ മിനുട്ടില്‍തന്നെ ഇംഗ്ലീഷ് വല കുലുക്കി വാലോണ്‍ ബെറിഷ അട്ടിമറി സൂചന നല്കി. പക്ഷേ ആദ്യ പകുതിയില്‍തന്നെ കളിയിലെ അഞ്ച് ഗോളടിച്ച് ഇംഗ്ലണ്ട് ഉണര്‍ന്നതോടെ കൊസാവോയ്ക്ക് പ്രതിരോധത്തിലേക്ക് കടക്കേണ്ടി വന്നു. 38ാം മിനുട്ടിലാണ് ഇംഗ്ലണ്ടിന് സെല്‍ഫ് ഗോള്‍ വീണത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കുമായി മൂന്നു പോയിന്റുകളുടെ വ്യത്യാസം ഇംഗ്ലണ്ടിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."