കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍
ആലുവ : റെഡിമെയ്ഡ് വ്യാപാരത്തിന്റെ മറവില്‍ ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊത്തമായി വിതരണം ചെയ്തുവന്നിരുന്ന നാലംഗ സംഘത്തെ എക്‌സൈസ് പിടികൂടി.
എട്ടരക്കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം ഇവരെ ആലുവ കോടതിയില്‍ ഹാജരാക്കും.
ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പട്ടാമ്പി കൊരട്ടിയില്‍ വീട്ടില്‍ ഷുഹൈബ് (22), പനയപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷഫാന്‍ സേട്ട് (33), തമ്മനം തച്ചപ്പിള്ളി വീട്ടില്‍ നഹാസ് (20), തമ്മനം പള്ളിപ്പറമ്പില്‍ വീട്ടില്‍ സച്ചിന്‍ വര്‍ഗ്ഗീസ് (19) എന്നിവരെ പിടികൂടിയത്.
വന്‍തോതില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന ആലുവയില്‍ ഇത് പലര്‍ക്കുമായി കൈമാറുന്നതായ രഹസ്യവിവരം ഏതാനും നാളുകള്‍ക്കുമുമ്പ് എക്‌സൈസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് എക്‌സൈസ് സംഘം വാഹന പരിശോധനയും മറ്റും ഇടയ്ക്കിടക്ക് നടത്താറുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ കഞ്ചാവുമായി വരുന്ന ടാറ്റാ ഇന്‍ഡിക്ക കാറിന്റെ നമ്പറും എക്‌സൈസിന് ലഭിച്ചു. തുടര്‍ന്ന് ഈ വണ്ടിയെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം, ആലുവ ഗ്യാരേജിന് സമീപം മറ്റോരെയോ ഫോണില്‍ വിളിച്ച് കഞ്ചാവ് കൈമാറാനൊരുങ്ങുമ്പോള്‍ പിടികൂടുകയായിരുന്നു. ഷഫാന്‍ സേട്ടാണ് വാഹനത്തിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമ്മനത്തെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം നല്‍കിയത്.
തുടര്‍ന്ന് ഇയാളുമായി തമ്മനത്തെത്തി വീട് റെയ്ഡ് ചെയ്താണ് ബാക്കിവരുന്ന 6 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. മറ്റ് പ്രതികള്‍ ഈ വീട്ടിലുണ്ടായിരുന്നു.ഒരു മാസം മുമ്പ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വീട്ടിലുണ്ടായിരുന്നു.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില്പന മറയാക്കിയാണ് ഇവര്‍ ആന്ധ്രയില്‍ നിന്നും നിരന്തരം കഞ്ചാവ് കൊണ്ടുവരികയും മറ്റിടങ്ങളിലേക്ക് കൈമാറുകയും ചെയ്തിരുന്നത്. എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍മാരായ കെ. രാജ്കുമാര്‍, പി.എല്‍. ജോര്‍ജ്ജ്, എ.ബി. സജീവ്കുമാര്‍, അരുണ്‍കുമാര്‍ എം.എം., ബിനു മാനുവല്‍, ടി.ജി. രാജേഷ്, എസ്. ജയകുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."