HOME
DETAILS

എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍

  
backup
October 30 2018 | 04:10 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d-8

കല്‍പ്പറ്റ: ചെയ്ത ജോലിയുടെ വേതനം ലഭിക്കാന്‍ സമരത്തിനിറങ്ങേണ്ട ഗതികേടിലായിരുന്ന എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കോടതി ലേബര്‍ ഓഫിസര്‍ക്കും തോട്ടം ഉടമക്കും നോട്ടിസ് നല്‍കുകയായിരുന്നു.
തൊഴിലാളി സമരങ്ങള്‍ കാരണം എസ്റ്റേറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞ് മാനേജ്‌മെന്റ് നല്‍കിയ പരാതിയും ഇതിനെതിരേ തൊഴിലാളികള്‍ നല്‍കിയ റിവ്യു ഹരജിയും പരിഗണിച്ചാണ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജില്ലാ ലേബര്‍ ഓഫിസര്‍ അധ്യക്ഷനായ ചര്‍ച്ചയില്‍ തൊഴിലാളികളുടെ കുടിശ്ശിക ഇന്നു മുതല്‍ വിതരണം ചെയ്യാന്‍ ധാരണയായി. കുടിശ്ശികയായ രണ്ടുമാസത്തെ ശമ്പളത്തിലെ ഒരുമാസത്തെ ശമ്പളവും പുതപ്പും ഇന്ന് വിതരണം ചെയ്യും. നവംബര്‍ ഏഴിന് ബാക്കി കുടിശ്ശികയും തീര്‍ക്കാനാണ് ധാരണ. എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കാനുള്ള നാലുമാസത്തെ ശമ്പളം നവംബര്‍ രണ്ടിനും ഏഴിനുമായി നല്‍കും. ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള 75 തൊഴിലാളികളില്‍ 15 പേര്‍ക്ക് സീനിയോരിറ്റി അനുസരിച്ച് അടുത്തമാസം ഏഴിനും മറ്റുള്ളവര്‍ക്ക് ജനുവരി 30നുള്ളില്‍ ഗ്രാറ്റുവിറ്റി കൊടുത്തുതീര്‍ക്കാനും ധാരണയായിട്ടുണ്ട്. കമ്പനി അടക്കാതെ പിടിച്ചുവച്ചിരുന്ന തൊഴിലാളികളുടെ പി.എഫ് വിഹിതം ആറുമാസം കൊണ്ട് അടച്ചുതീര്‍ക്കുമെന്നും മാനേജ്‌മെന്റ് യോഗത്തെ അറിയിച്ചു. വര്‍ഷങ്ങളായി എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു ഡിവിഷനുകളിലുമായി 40ഓളം തൊഴിലാളികളേയാണ് സ്ഥിരപ്പെടുത്തുക. യോഗത്തില്‍ കോടതിയുടെ നോട്ടിസ് ലഭിച്ച തോട്ടം ഉടമ മൊയ്തീന്‍ കുഞ്ഞും ട്രേഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്തു.
ശമ്പളവും ആനുകൂല്യങ്ങളും കുടിശ്ശികയായതോടെ തോട്ടം ഉടമയുടെ വീട്ടുപ്പടിക്കല്‍ സമരത്തിന് ഒരുങ്ങവേയാണ് കോടതിയുടെ ഇടപെടലും ചര്‍ച്ചയും നടന്നത്. ഇതേ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ 29 തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസ് ഉപരോധവും ഈമാസം നാലിന് കലക്ടറേറ്റ് മാര്‍ച്ചും നടത്തിയിരുന്നു. തുടര്‍ന്നും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് ഉടമയുടെ വീട്ടുപടിക്കല്‍ സമരത്തിന് തീരുമാനിച്ചത്. തുടര്‍ന്നാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ നിരാകരിച്ച കോടതി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ അവസരം നല്‍കുകയായിരുന്നു.
കോടതി ഇടപെടലിനെ തുടര്‍ന്ന് നടന്ന ചര്‍ച്ച നടന്നെങ്കിലും നേരത്തെ നിരവധി തവണ ചര്‍ച്ച നടന്നിട്ടും ധാരണകള്‍ ലംഘിച്ച മാനേജ്‌മെന്റ് നടപടി തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തവണയെങ്കിലും തങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  2 months ago
No Image

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി

Kerala
  •  2 months ago
No Image

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

Kerala
  •  2 months ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago