HOME
DETAILS

പ്രബോധനം യുക്തിഭദ്രതയോടെയാകണം

  
backup
September 12 2019 | 18:09 PM

prabothanam12

 

ലോകം കണ്ട എറ്റവും വലിയ മനഃശാസ്ത്ര വിദഗ്ധനും തത്വചിന്തകനുമായ ഗിബ്ബന്‍ ഒരിക്കല്‍ നബി(സ)യുടെ ജീവിത രീതിയെയും പ്രബോധന ശൈലിയേയും കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു; മുഹമ്മദിന് പറയുന്നതെന്തോ അതുപ്രതിഫലിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവ് അപാരമായിരുന്നു. സത്യസന്ധമായ ജീവിതത്തിലൂടെ പറയുന്നതെന്തും ജനങ്ങളില്‍ വേരുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അത്ഭുതമെന്ന് പറയട്ടെ. അതിന്ന് മുഹമ്മദിനെ പ്രേരിപ്പിച്ചത് വിശാല മനസ്‌കതയായിരുന്നു.''
ഇസ്‌ലാം വിശ്വമാനവികതയുടെയും സമാധാനത്തിന്റെയും ശാന്തിയുടെയും മതമാണ്. ലോകത്തെങ്ങും നന്മ നിലനില്‍ക്കണമെന്നും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എക്കാലത്തും എതിര്‍ക്കപ്പെടണമെന്നുമത് അനുശാസിക്കുന്നു. ഈയൊരു ലക്ഷ്യത്തോടുകൂടിയായിരുന്നു ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ ലോകത്ത് കടന്നുപോയത്. പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍. അവര്‍ ബനൂ ഇസ്രാഈലീലെ പ്രവാചകന്മാരെ പോലെയാണെന്ന് നബി(സ) പറഞ്ഞു.
ഇസ്‌ലാമിക സംവിധാനത്തിന്റെ അടിസ്ഥാന കേന്ദ്രമായ മഹല്ലുകളില്‍ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനവും മയക്കുമരുന്നും സൈബര്‍ കുറ്റകൃത്യങ്ങളും ഓരോ മഹല്ലുകളിലേയും യുവാക്കളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത് അതിവേഗത്തിലാണിന്ന്. നേതൃപദവിയിലിരിക്കുന്നവരുടെ മക്കള്‍ മുതല്‍ ഏഴാംകൂലിക്കാരുടെ മക്കള്‍ വരെ ഇതില്‍ പങ്കാളികളാണ്. ആര്‍ക്കുമാരെയും ഭയമില്ലായെന്ന മട്ടില്‍ കാര്യങ്ങള്‍ നടന്നുനീങ്ങുന്നു. അരുതെന്നു പറയേണ്ടവര്‍ നിശ്ശബ്ധരായിരിക്കുകയും പ്രബോധകരില്‍ തന്നെ പലരും ദുരാചാരങ്ങളില്‍ പങ്കാളികളാവുന്നതും ഉപദേശങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോകുന്നതും ഇവ മഹല്ലുകളില്‍ വളരാന്‍ കാരണമായിരിക്കുകയാണ്.
മദ്‌റസാ തലം കുട്ടികള്‍ മുതല്‍ സ്‌കൂള്‍, കോളജ് വരെ ഈ ദുരാചാരങ്ങളുടെ സ്വാധീനം കടന്നുപിടിച്ചിരിക്കുകയാണ്. കേവലം ഒരു സര്‍ട്ടിഫിക്കറ്റിലോ ഉയര്‍ന്ന ക്ലാസുകള്‍ നിര്‍മിക്കുന്നതിലോ അങ്ങിങ്ങായി ആള്‍ക്കൂട്ടങ്ങളെ നിര്‍മിച്ചു സാമ്പത്തിക രംഗം മാത്രം പോഷിപ്പിക്കുന്ന പ്രഭാഷണങ്ങളിലോ മാത്രം ഒതുക്കി ഇതിനെ തടയാന്‍ സാധിക്കുകയില്ല. ശക്തവും വ്യക്തവും യുക്തിദീക്ഷണവുമായ ദഅ്‌വാ പ്രവര്‍ത്തനത്തിലൂടെ മാത്രമെ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. അല്ലാഹു പറയുന്നു: ''യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ സംവാദം നടത്തുകയും ചെയ്യുക. (ഖുര്‍ആന്‍: 16125)
ഇസ്‌ലാമില്‍ ഏറെ പുണ്യമുള്ളതായിട്ടാണ് ദഅ്‌വ പ്രവര്‍ത്തനത്തെ കാണുന്നത്. അത് സൂക്ഷിച്ചു കൈകര്യം ചെയ്യുന്നതിലൂടെ മാത്രമെ സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. മതപ്രഭാഷണങ്ങള്‍ക്കും പ്രാര്‍ഥനാ സദസ്സുകള്‍ക്കുമിന്ന് ഒട്ടും കുറവില്ല. എങ്ങും വലിയ വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ എല്ലാ മഹല്ലുകളിലും ദുരാചാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
സമൂഹത്തിലെ എല്ലാ ജനങ്ങളും പങ്കാളികളായിത്തീരുന്ന ദുരാചാരങ്ങളെ നേരിടുമ്പോള്‍ വിഭാഗീയതയിലൂടെ അവരെ സമീപിക്കുന്നത് തെറ്റായ ഫലങ്ങളാണ് നല്‍കുക. പല ചിന്താഗതിക്കാരും ആശയക്കാരുമായിരിക്കും പ്രബോധകന്റെ മുന്‍പിലുള്ളത്. അവര്‍ക്കു മുന്‍പില്‍ പെട്ടെന്ന് പ്രകോപിതരാവാതെ കാര്യങ്ങള്‍ സാവകാശം മനസ്സിലാക്കിക്കൊടുക്കണം. പരസ്പരം ഭിന്നിപ്പുണ്ടാക്കുന്നതും കുത്തി കുത്തിപ്പറയുന്നതുമായ വാക്കുകള്‍ പ്രബോധകര്‍ ഒഴിവാക്കേണ്ടതാണ്. ചില പ്രയോഗങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തുമായി പ്രയോഗിക്കുമ്പോള്‍ ചെറുതാണെങ്കിലും വലിയ പ്രത്യാഘാതങ്ങള്‍ ഉടലെടുക്കും. ദോഷകരമായ രീതിയില്‍ അര്‍ഥങ്ങള്‍ പ്രയോഗിക്കപ്പെടുന്ന പദങ്ങളും ശൈലികളും കഴിവതും ഒഴിവാക്കേണ്ടതാണ്.
മഹല്ലുകളില്‍ വിശ്വാസികളുടെ ഐക്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒരു പദപ്രയോഗവും പ്രബോധകരില്‍ നിന്ന് വരാതെ സൂക്ഷിക്കുകയും വേണം.
'റാഇനാ' എന്ന പദം സ്വഹാബികള്‍ ഉപയോഗിച്ചിരുന്നത് നബിയെ അങ്ങ് ഞങ്ങളെ പരിഗണിക്കണമെന്ന അര്‍ഥത്തിലായിരുന്നു. എന്നാല്‍ ജൂതര്‍ ആ പദത്തെ പ്രയോഗിച്ചത് നബി (സ) യെ അവഹേളിക്കാനായിരുന്നു. ദ്വയാര്‍ഥമുള്ള ആ വാക്ക് ഉപയോഗിച്ച് അസഭ്യം പറയലായിരുന്നു അവരുടെ ലക്ഷ്യം. അപ്പോള്‍ ആ പദം ഉപയോഗിക്കരുതെന്ന് അല്ലാഹു പറഞ്ഞു.'ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) 'റാഇനാ' എന്ന് പറയരുത്. പകരം 'ഉന്‍ളുര്‍നാ' എന്ന് പറയുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക'. (ബഖറ- 140).
പ്രബോധകര്‍ പറയുന്നത് ശരിയായിരിക്കാം. പക്ഷെ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന വാക്കും പ്രവര്‍ത്തിയും ഒഴിവാക്കേണ്ടതും പ്രബോധകര്‍ മാതൃകരായിരിക്കേണ്ടതുമാണ്. പറയുന്നത് ചെയ്യാത്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. മാത്രമല്ല അങ്ങിനെ ചെയ്യുന്നത് വലിയ പാപമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.
മഹല്ലുകളില്‍ കണ്ടുകൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ക്കെതിരേ ശക്തമായി ഇടപെടേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. മദ്യം , മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പ്രയോഗങ്ങള്‍ സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പൈശാചിക വൃത്തിയില്‍പെട്ട അത്തരം ദൂശ്യങ്ങളെ നേരിടുന്നതില്‍ പല മഹല്ല് നേതൃത്വവും ഖത്തീബുമാരും പരാചയപ്പെട്ടുകൊണ്ടിരിക്കുന്നു. പൈശാചികമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈ ദൂശ്യങ്ങള്‍ക്ക് അഡിക്റ്റാവുന്നതില്‍ അധികവും യുവാക്കളാണ്. അവയെ നേരിടാനായി ആദ്യം ചെയ്യേണ്ടത് കായിക ബലത്തിലൂടെയല്ല. നല്ല നല്ല ഉപദേശങ്ങളിലൂടെ മാത്രമാണ്. തന്ത്രപരവും യുക്തിപരവുമായ ശൈലിയാണ് അവിടെ സ്വീകരിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago