HOME
DETAILS

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിവാദം കത്തുന്നു പ്രതിസന്ധിയില്‍ സര്‍ക്കാര്‍

  
backup
September 12 2019 | 19:09 PM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ പ്രതിസന്ധിയിലായി സംസ്ഥാന സര്‍ക്കാര്‍. ഒരു വശത്ത് ഈ മാസം 20ന് മുന്‍പ് ഫ്‌ളാറ്റ് പൊളിക്കണമെന്ന് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയപ്പോള്‍ മറുവശത്ത് പൊളിക്കരുതെന്ന നിലപാടുമായി സി.പി.എമ്മും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ അഞ്ചുദിവസത്തിനുള്ളില്‍ ഒഴിയണണമെന്ന് ചൊവ്വാഴ്ച മരട് നഗരസഭയുടെ നേതൃത്വത്തില്‍ നോട്ടിസ് പതിച്ചതിനുശേഷം ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പിന്തുണ കൂടുകയാണ്.
ഒഴിയാനുള്ള നോട്ടിസിലെ സമയം ശനിയാഴ്ച അവസാനിക്കാനിരിക്കവേ പ്രാദേശിക ജനവികാരം എതിരായതോടെ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം മുതല്‍ ഫ്‌ളാറ്റുകാര്‍ക്കായി പരസ്യമായി രംഗത്തുണ്ട്. അടുത്ത ദിവസം മരട് ഫ്‌ളാറ്റുടമകളെ കാണാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തുന്നതോടെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രത്യക്ഷസമരത്തിന് ഇറങ്ങാന്‍ തയാറെടുക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയത്. ആദ്യഘട്ടത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ മരട് സന്ദര്‍ശിച്ചതിനുശേഷം പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനുള്ള നിലപാടിലായിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഫ്‌ളാറ്റിലെ താമസക്കാര്‍ ഉയര്‍ത്തിയത്.
ചമ്പക്കര കനാലിന് സമീപമുള്ള 15 നിലകളിലായി 40 ഫ്‌ളാറ്റുകള്‍ ഉള്ള ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്‌മെന്റ്, 90 ഫ്‌ളാറ്റുകളുള്ള കുണ്ടന്നൂരിലെ പതിനെട്ടുനില ഹോളിഫെയ്ത്ത് എച്ച് ടു.ഒ, നെട്ടൂര്‍ കടത്തുകടവിനു സമീപം 16 നിലകളിലായി 94 ഫ്‌ളാറ്റുകളുള്ള ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ട അപ്പാര്‍ട്‌മെന്റ് സമുച്ചയം, 18 നിലകളിലായി 125 ഫ്‌ളാറ്റുകളുള്ള നെട്ടൂര്‍ കേട്ടെഴുത്ത് കടവിലെ ജെയ്ന്‍ കോറല്‍ കോവ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി രൂക്ഷമായതോടെ ഒരുതരത്തിലും ഇറങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ് താമസക്കാര്‍. ബലപ്രയോഗത്തിലൂടെയല്ലാതെ ഒഴിപ്പിക്കാനാകില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒഴിപ്പിക്കലിന് രണ്ടുദിവസം മാത്രം അവശേഷിക്കെ ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വ്യക്തതയില്ല. എന്നാല്‍ എതിര്‍പ്പ് രൂക്ഷമാകുമ്പോഴും ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ അടക്കമുള്ള കാര്യങ്ങളുമായി നഗരസഭയും ജില്ലാഭരണകൂടവും മുന്നോട്ട് പോകുകയാണ്.
പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സമീപിച്ചെന്ന് നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ വ്യക്തമാക്കി. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള കാലാവധി 16ന് അവസാനിക്കും. ചെന്നൈ ഐ.ഐ.ടിയുടെ ഉപദേശം പരിഗണിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു. ഇക്കഴിഞ്ഞ പത്താം തിയതിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനായി വിദഗ്ധ ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ച് നഗരസഭ പത്രപരസ്യം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ നഗരസഭയെ സമീപിച്ചത്. ഈ ഏജന്‍സികളുടെ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും നഗരസഭ തീരുമാനം എടുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago