HOME
DETAILS

ആന ഉപയോഗത്തിന് കടിഞ്ഞാണ്‍

  
backup
October 30 2018 | 05:10 AM

%e0%b4%86%e0%b4%a8-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a3%e0%b5%8d

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ചുള്ള നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തീരുമാനിച്ചു.
ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരേ ആനകളെ ഉപയോഗിക്കരുത്. ആനകളില്‍ നിന്നും നിശ്ചിത ദൂരം മാത്രമെ (കുറഞ്ഞത്മൂന്നു മീറ്റര്‍) ആളുകള്‍ നില്‍ക്കുവാനും സഞ്ചരിക്കുവാനും പാടുള്ളൂ. ആനയുമായി മറ്റുള്ളവര്‍ അടുത്തിടപഴകുന്നത് കര്‍ശനമായും വിലക്കേണ്ടതാണ്. പാപ്പാന്‍മാര്‍ മദ്യപിച്ച് ജോലിചെയ്യുവാന്‍ അനുവദിക്കരുത്. എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കേണ്ടതാണ്. മദപ്പാടുള്ളത്, മദം ഒലിക്കുന്നത്, അസുഖം ഉള്ളത്, പരുക്കേറ്റത്, ക്ഷീണിതനായത്, ഗര്‍ഭിണി, അന്ധത ഉള്‍പ്പെടെയുള്ള ശാരീരിക വൈകല്യമുള്ള ആനകളെ ഉപയോഗിക്കരുത്. എഴുന്നള്ളിപ്പിനായി വെയിലത്ത് ആനയെ അധികസമയം നിര്‍ത്തുവാനോ, ആനയുടെ സമീപത്തുവച്ച് പടക്കം പൊട്ടിക്കുവാനോ പാടില്ല.
ആനയ്ക്ക് ആഹാരവും, വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആനത്തൊഴിലാളികളും, ആഘോഷ കമ്മിറ്റി ഭാരവാഹികളും ഉറപ്പുവരുത്തേണ്ടതാണ്.തീവെട്ടി ആനകള്‍ക്ക് ചൂടേല്‍ക്കാത്തവിധം അകലം പാലിച്ച് പിടിക്കേണ്ടതാണ്. ഉത്സവസമയത്ത് ആനകള്‍ക്ക് ആവശ്യാനുസരണം ആഹാരവും, വെള്ളവും നല്‍കുകയും, കാലില്‍ ചൂടേല്‍ക്കാതിരിക്കുവാന്‍ നച്ച തറയില്‍ (ചാക്കില്‍) നിര്‍ത്തുകയും, വെയിലേല്‍ക്കാതിരിക്കുവാന്‍ പന്തല്‍പോലുള്ള സംവിധാനം ഒരുക്കുകയും ചെയ്യേണ്ടതാണ്.
എലിഫെന്റ് സ്‌ക്വാഡിലെ വെറ്റിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്. ഇടഞ്ഞ ആനയെ ജീവഹാനിയ്ക്ക് കാരണമായ ആനയെ 15 ദിവസത്തേയ്ക്ക് ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ലാത്തതും, 15 ദിവസത്തിനുശേഷം പ്രസ്തുത ആനയെ ഫോറസ്റ്റ് വെറ്റിനറി ഓഫീസറും, അതാതു ജില്ലയിലെ രണ്ടു സര്‍ക്കാര്‍ വെറ്റിനറി ഓഫീസര്‍മാരോ ജില്ലയിലെ മറ്റു രണ്ടു വെറ്റിനറി ഡോക്ടര്‍മാരോ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ആനയെ പരിശോധിച്ച് മാനസിക, ശാരീരികനില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ വീണ്ടും എഴുന്നള്ളിക്കുവാന്‍ പാടുള്ളൂ.
ആനകളെ ഉപയോഗിച്ചുള്ള പുതിയ ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നതല്ല.എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കുന്നതിനായി 9495314850 എന്ന നമ്പറില്‍ വെറ്റിനറി ഡോക്ടര്‍ എസ്. ബിജുവിനെ ബന്ധപ്പെടേണ്ടതാണ്.എ.ഡി.എം ഐ.അബ്ദുള്‍സാലാം അധ്യക്ഷത വഹിച്ചു.
ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമി ജോസഫ്, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്സ്.പി. കെ.സജീവ്, സീനിയര്‍ വെറ്ററിനറി ഓഫിസര്‍ ഡോ.വിമല്‍ സേവ്യര്‍, ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.എ.ജോണിച്ചന്‍, ചെങ്ങന്നൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.ഗണേശന്‍. ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മറ്റി പ്രതിനിധി രാജേഷ് കുമാര്‍ എന്നീവര്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  26 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  27 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago