പാലം പുനര്‍നിര്‍മാണത്തില്‍ അപാകത
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിനെ തഴവ കടത്തൂര്‍ കാഞ്ഞിരപ്പള്ളി ജങ്ഷനുമായി ബന്ധിപ്പിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ തഴവ കടത്തൂര്‍ പാറ്റോലിതോട് പാലം പുനര്‍ നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപയുടെ പ്രവൃത്തി സംബന്ധിച്ച് അപാകതയുള്ളതായി പരാതി.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് സംഭവം സ്ഥലം സന്ദര്‍ശിച്ച പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ സംസ്ഥന സെക്രട്ടറി ആദിനാട് ഷാജി പാലം പുനര്‍നിര്‍മാണത്തിലെ അപകതയുള്ളതായി കണ്ടെത്തിയെതിനെ തുടര്‍ന്ന് ഉന്നതങ്ങളില്‍ പരാതി നല്‍കി. പാലം പുനര്‍നിര്‍മിക്കുന്നതിന് കരാറുകാരന്‍ നിയമവശമനുസരിച്ചല്ല പാലം നിര്‍മിച്ചിട്ടുള്ളത്. പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു ബുദ്ധിമുട്ടാകുന്ന തരത്തില്‍ പൊതുസ്ഥലം ഉപയോഗശൂന്യമാക്കിയാണ് പാലത്തിന്റെ പുനര്‍നിര്‍മാണം.
ഇതുമൂലം വാഹനങ്ങള്‍ നേരായ ദിശയില്‍ സഞ്ചരിക്കുന്നതിനും പ്രദേശവാസികള്‍ക്ക് അവരുടെ വീടുകളിലേക്ക് പോകുന്നതിനും തടസം നേരിടുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഗുണനിലവരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ചേര്‍ത്തതിനാല്‍ കാലപ്പഴക്കത്താല്‍ പാലംതകര്‍ന്ന് വീഴുന്നനിലയിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്നു കാണിച്ച് പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. പാലം പണിയില്‍ അപകതയുള്ളതായി പ്രദേശവാസികള്‍ പല വെട്ടം അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."