HOME
DETAILS

നാഷനല്‍ ഒളിംപ്യാഡ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

  
backup
September 13 2019 | 17:09 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87

 

അടിസ്ഥാന ശാസ്ത്രശാഖകളില്‍ രാജ്യാന്തര ഒളിംപ്യാഡിലേക്കു ശാസ്ത്ര പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിനുള്ള നാഷനല്‍ ഒളിംപ്യാഡ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ആസ്‌ട്രോണമി, ജൂനിയര്‍ സയന്‍സ് മേഖലകളില്‍ പ്രീ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും അന്തര്‍ദേശീയ ഒളിംപ്യാഡ്‌സിലേക്കു ടീമിനെ തെരഞ്ഞെടുക്കുന്നതിനും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യൂക്കേഷന്‍ (എച്ച്.ബി.സി.എസ്.ഇ) ആണ് സംഘാടകര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസ്‌ക്‌സ് ടീച്ചേഴ്‌സിനാണ് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതല.
അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഇന്റര്‍നാഷനല്‍ സയന്‍സ് ഒളിംപ്യാഡിന് യുവ പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.
നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ് എക്‌സാമിനേഷനാണ് ആദ്യ കടമ്പ. ആസ്‌ട്രോണമി, ബയോളജി, കെമിസ്ട്രി, ജൂനിയര്‍ സയന്‍സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളില്‍ നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ് എക്‌സാമിനേഷനുണ്ട്. 2000 ജൂലൈ ഒന്നിനും 2005 ജൂണ്‍ 30നും മധ്യേ ജനിച്ച പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കോ അതിനു താഴെയുള്ള ക്ലാസില്‍ പഠിക്കുന്നവര്‍ക്കോ ആണ് അപേക്ഷിക്കാനുള്ള അര്‍ഹത.
2005 ജനുവരി ഒന്നിനും 2006 ഡിസംബര്‍ 31നും മധ്യേ ജനിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും താഴത്തെ ക്ലാസില്‍ പഠിക്കുന്നവര്‍ക്കും ജനിയര്‍ സയന്‍സ് സ്റ്റാന്‍ഡേര്‍ഡ് എക്‌സാമിനേഷന് അപേക്ഷിക്കാം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇന്റര്‍നാഷനല്‍ ജനിയര്‍ സയന്‍സ് ഒളിംപ്യാഡില്‍ പങ്കെടുക്കാം. നാഷനല്‍ സ്റ്റാന്‍ഡേര്‍ഡ് എക്‌സാമിനേഷന് സെപ്റ്റംബര്‍ 15നു മുന്പ് രജിസ്റ്റര്‍ ചെയ്യണം.
നവംബര്‍ 17നാണ് ജൂനിയര്‍ സയന്‍സ് പരീക്ഷ. മറ്റു പരീക്ഷകള്‍ നവംബര്‍ 24നാണ്. അപേക്ഷാ ഫീസ് 150 രൂപ. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്‌സൈറ്റില്‍ ലഭ്യമാണ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയില്‍ 80 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുള്ളത്. നെഗറ്റീവ് മാര്‍ക്കുണ്ട്. പ്ലസ്ടു വരെയുള്ള സി.ബി.എസ്.ഇ സിലബസിനെ ആധാരമാക്കിയാകും ചോദ്യങ്ങള്‍.
സ്‌കൂള്‍തല രജിസ്‌ട്രേഷന്‍ മാത്രമാണ് ഈ ഘത്തില്‍ അനുവദിച്ചിട്ടുള്ളത്. അംഗീകൃത പരീക്ഷാ കേന്ദ്രമാകാനുള്ള അനുമതി സ്‌കൂളുകള്‍ നേടുകയും പത്തു വിദ്യാര്‍ഥികളെയെങ്കിലും പങ്കെടുപ്പിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പരീക്ഷാ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. 2020 ജനുവരിയിലാണ് ഇന്ത്യന്‍ നാഷനല്‍ ഒളിംപ്യാഡ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വേേു: ീഹ്യാുശമറ.െവയരലെ.ശേളൃ.ൃല.െശി. ംംം.ശമു.േീൃഴ.ശി. ഫോണ്‍: 022-2507 2322; 022-2548 2104; 022-2558 0036

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago