HOME
DETAILS
MAL
ദുരിതാശ്വാസ ക്യാംപിലെ വയോധികക്ക് ശുചിമുറി നിര്‍മിച്ചു നല്കി
backup
October 30 2018 | 07:10 AM
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട ദളിത് കുടുംബത്തിനു ശുചിമുറി നിര്‍മിച്ചു നല്കി.
തളിക്കുളം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണു വയോധികയായ ഇറക്കില്‍ ദേവു.
പ്രളയത്തില്‍ വീട് പൂര്‍ണമായി തകര്‍ന്ന ഇവര്‍ക്കു താല്കാലിക ഷെഡ് നിര്‍മിച്ചു എങ്കിലും ശുചിമുറി ഇല്ലാത്തതിനാല്‍ മാറി താമസിക്കാന്‍ സാധിക്കാതെ ക്യാംപില്‍ തന്നെ കഴിയുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പുല്ലാങ്കുഴല്‍ കലാകാരനുമായ ഗിന്നസ് മുരളി നാരായണന് ഇവരുടെ ശോചനീയാവസ്ഥ ദേവസൂര്യയെ അറിയിക്കുകയായിരുന്നു. തളിക്കുളത്തെ സുമനസുകള്‍ പണിക്കാവശ്യമായ മെറ്റീരിയലുകള്‍ സൗജന്യമായി നല്കി. സുലൈമാന്‍ നാട്ടിക , കെ.സി അഭിലാഷ്, റെജി വിളക്കാട്ടുപാടം, ടി.കെ സുരേഷ്, എം.ജി ഗോകുല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."