HOME
DETAILS
MAL
കുട്ടികളെ കാണാന്‍ 'പ്രേംചന്ദ് ' എത്തി
backup
August 03 2016 | 20:08 PM
കോളിയടുക്കം: വിശ്വപ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ ജന്മദിനത്തില്‍ കോളിയടുക്കം ഗവ.യു.പി സ്‌കൂളില്‍ 'പ്രേംചന്ദ്' എത്തി. ഏഴാം തരം ബിയിലെ ആര്‍ അവിന്‍നായരാണ് പ്രേംചന്ദിന്റെ വേഷമിട്ടത്. സി വിഷ്ണുപ്രസാദ് പരിഭാഷകനായും കൂടെയെത്തി. സ്‌കൂള്‍ അസംബ്ലിയില്‍ 'പ്രേംചന്ദ് ' കുട്ടികളോട് സംവദിച്ചു. തുടര്‍ന്ന് ക്‌ളാസുകള്‍ തോറും സന്ദര്‍ശിച്ച് കുട്ടികളുമായി ഹിന്ദിയില്‍ സംസാരിച്ചു.
സ്‌കൂള്‍ അസംബ്ലിയില്‍ പ്രേംചന്ദ് ദിനത്തെക്കുറിച്ച് ഹിന്ദി അധ്യാപിക എ വിദ്യ , പ്രധാനധ്യാപകന്‍ എ പവിത്രന്‍, പി മധു എന്നിവര്‍ സംസാരിച്ചു. ഹിന്ദിക്വിസ് മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."