ജില്ലയിലെ നാല് പഞ്ചായത്തുകള്‍ വയോ സൗഹൃദ പഞ്ചായത്തുകളാകുന്നു
പാലക്കാട്: ജില്ലയിലെ നാല് പഞ്ചായത്തുകള്‍ വയോ സൗഹൃദം ഗ്രാമപഞ്ചായത്തുകള്‍ ആകുന്നു. ഇന്ന് 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി വയോ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം നടത്തും.
സാമൂഹികനീതി വകുപ്പിന്റെയും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ജറന്ഡോളജിക്കല് സ്റ്റഡീസിന്റെയും നേതൃത്വത്തിലാണ് പെരുവെമ്പ്, കരിമ്പ, പുതുശ്ശേരി, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിയത്. വയോജനങ്ങളുടെ പരിപൂര്‍ണ സംരക്ഷണം, ക്ഷേമം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഭൂരഹിതരായ 43 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ 1.73 കോടി
ശ്രീകൃഷ്ണപുരം: പട്ടികജാതി വിഭാഗത്തിലുള്‍പ്പെടുന്ന 43 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണാവശ്യത്തിന് സ്ഥലം വാങ്ങിക്കുന്നതിന് 1.73 കോടി രൂപയുടെ പദ്ധതി ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ നടപ്പിലാക്കുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ഒരു ഗുണഭോക്താവിന് 3.75 ലക്ഷവും നഗരസഭയില്‍ 4.5 ലക്ഷവുമാണ് അനുവദിക്കുന്നത്. ശ്രീകൃഷ്ണപുരം-ആറ്, പൂക്കോട്ടുകാവ്-മൂന്ന്, കാരാ കുര്‍ശ്ശി-ഏഴ്, വെള്ളിനേഴി-അഞ്ച്, കടമ്പഴിപുറം-അഞ്ച് എന്നിങ്ങനെ 27 പേര്‍ക്കും ചെര്‍പ്പുളശേരി നഗരസഭയില്‍ 16 പേര്‍ക്കുമാണ് സഹായം നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. ടി. രാമചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. ജ്യോതി വാസന്, പി. കുഞ്ഞുമുഹമ്മദ്, പി. മോഹനന്, ഉഷ നാരായണന്, കെ. പ്രീത, പി.എന്‍ കോമളം, സി. രാജന്, ഡോ. ശ്രീജിത്ത് ബാബു, എ.പി ദിപു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."