വാഹന മോഷണം: അഞ്ചംഗ സംഘം പിടിയില്‍
പുതുശ്ശേരി: മിനി വാന്‍ മോഷ്ടിച്ച കേസ്സില്‍ അഞ്ചംഗ സംഘത്തെ കസബ പൊലിസ് അറസ്റ്റു ചെയ്തു. കഞ്ചിക്കോട്, ചുള്ളിമട സ്വദേശികളായ മണികണ്ഠന്‍(33), ലക്ഷ്മണന്‍(32), ചടയന്‍ കാലായ് സ്വദേശികളായ അനു(30), അസൈനാര്‍(32), വട്ടപ്പാറ സ്വദേശി കറുപ്പുസ്വാമി(32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 23ന്് രാത്രി ചന്ദ്രനഗര്‍, ബാലാജി പെട്രോള്‍ പമ്പിനു മുന്നില്‍നിന്ന് ഗ്രീന്‍ ലൈന്‍ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ എയിസ് വാഹനമാണ് മോഷണം പോയത്. ബസ് ഡ്രൈവറായ ഒന്നാം പ്രതി മണികണ്ഠനാണ് കള്ളത്താക്കോല്‍ ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്തത്. ശേഷം അഞ്ചംഗ സംഘം ഊടുവഴികളിലൂടെ തമിഴ്‌നാട്ടിലെത്തിച്ച് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വില്‍പന നടത്തുകയായിരുന്നു.
നിരവധി സി.സി ടി.വി കാമറകള്‍, ടോള്‍ ബൂത്തുകള്‍, മുന്‍ മോഷ്ടാക്കള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളില്‍നിന്നുമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. മോഷണം പോയ വാഹനം പൊലിസ് കണ്ടെത്തി. പ്രതികള്‍ കൂടുതല്‍ മോഷണകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കും. കസബ ഇന്‍സ്‌പെക്ടര്‍ കെവിജയകുമാര്‍, എസ്.ഐ റിന്‍സ് തോമസ്, സുരേഷ്, നാരായണന്‍കുട്ടി, കെ.ബി രമേശ്, പ്രജീഷ്, ഷനില്‍, ഡ്രൈവര്‍ സേവ്യര്‍, കിഷോര്‍, അഹമ്മദ് കബീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."