'ഐ.ബി മനോജ് എബ്രഹാം പൊലിസ് നായ, പിണറായി മുഖ്യ കവലച്ചട്ടമ്പി'; തെറിപ്രസംഗവുമായി ബി. ഗോപാലകൃഷ്ണന്
കൊച്ചി: അദ്വാനി നയിച്ച രഥം പോലെ തന്നെയാണ് ശബരിമലയിലെ രഥയാത്രയെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്. ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ തെക്കേ ഇന്ത്യയുടെ അയോധ്യയാണ് ശബരിമല. അദ്വാനി നടത്തിയ രഥയാത്രക്ക് സമാനമായിരിക്കും ശ്രീധരന് പിള്ളയുടെ രഥയാത്രയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ ഐ.ജി ഓഫിസ് മാര്‍ച്ചിലാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍.
ഐ.ജി മനോജ് എബ്രഹാമിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആക്ഷേപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
''സാധാരണ പൊലിസ് നായയ്ക്ക് ഒരു അന്തസുണ്ട്. ഇത് അന്തസ്സില്ലാത്ത പൊലിസ് നായാണ്. വെറുതെ വിടില്ല ഞങ്ങള്‍. ഐ.പി.എസുണ്ടല്ലോ തോളില്‍. ഇനി ഒരു പ്രൊമോഷന് കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടിവരും''- ബാലകൃഷ്ണന് പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രിയല്ല, മൂന്നാംകിട ഗുണ്ടയും മുഖ്യ കവലച്ചട്ടമ്പിയുമാണെന്നും ഗോപാലകൃഷ്ണന് ആക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."