പശുവിന്‍ പാലിനും വേണം നിയന്ത്രണം; പുതിയ ആവശ്യവുമായി ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: പശുക്കളെ ഗുരുതരമായ വൈദ്യ ഇടപെടലുകള്‍ക്കു വിധേയമാക്കുകയും കന്നുകുട്ടികള്‍ക്കു മാതാവിന്റെ പാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് അറുതി വേണവുമെന്ന് ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. അറവുനിയന്ത്രണത്തിന് പിന്നാലെ കന്നുകുട്ടികള്‍ക്ക് നല്‍കേണ്ട പാല്‍ കറവ നടത്തി വില്‍ക്കുന്ന കര്‍ഷകരേയാണ് ആര്‍.എസ്.എസ് ഉന്നം വെക്കുന്നത്.
അറവു നിയന്ത്രണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയായതോടെ പ്രവര്‍ത്തകരോട് സംയമനം പാലിക്കാനും ലേഖനത്തില്‍ പറയുന്നു. ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്നും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും പ്രവര്‍ത്തകരോട് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു. പശുവിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണക്കില്ല. ഇത്തരം അക്രമങ്ങളെ എന്നും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഭക്ഷണശീലങ്ങളും സംസ്‌കാരവും രാജ്യം മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. ലേഖനം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."