പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് 450 കോടി: ഗഡ്കരി
തലശ്ശേരി: കേരളത്തില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 450 കോടി നല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 603 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതു മുഴുവന്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും 450 കോടി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി-മാഹി നാലുവരി ദേശീയപാത ബൈപ്പാസിന്റെ നിര്‍മാണപദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തലപ്പാടി മുതല്‍ ചെങ്കള വരെ ദേശീയപാതയുടെ വികസനത്തിനുള്ള 3000 കോടിയുടെ പദ്ധതിക്കു കേന്ദ്രം അംഗീകാരം നല്‍കും. കേരളത്തിലെ ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പാണ് ഏറ്റവും വലിയ തടസം. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മുടങ്ങിക്കിടന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായതെന്നും ഗഡ്കരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."