വരുമാനമില്ലെന്ന്; സര്‍വിസ് വെട്ടിച്ചുരുക്കി
കരുനാഗപ്പള്ളി: വരുമാനം കുറവാണെന്ന പേരില്‍ കെ.എസ്.ആര്‍.ടിസി കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകള്‍ വെട്ടിച്ചുരുക്കി. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. വൈകിട്ട് ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകളാണ് ഏറെയും റദ്ദ് ചെയ്തത്.
തുറയില്‍കുന്ന് ക്ഷേത്രം, ആലുംകടവ്, പതാരം, കാട്ടില്‍ക്കടവ്, ചെമ്പകശേരിക്കടവ്, ശൂരനാട് വഴി അടൂര്‍ എന്നിവിടങ്ങളിലേക്കുള്ള ട്രിപ്പുകളാണ് റദ്ദാക്കിയത്. പുതിയകാവ് ശൂരനാട് വഴി അടൂരില്‍ അവസാനിക്കുന്ന ട്രിപ്പ് രണ്ട് ജില്ലകളില്‍ കൂടിയാണ് പോകുന്നത്.
നാല്‍പതോളം സ്റ്റോപ്പുകളാണ് ഇതിനുള്ളത്. പൂര്‍ണ്ണമായും ഗ്രാമപ്രദേശങ്ങളിലുടെയാണ് യാത്ര. നൂറു ക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ ഗ്രാമപദേശങ്ങളില്‍ സ്റ്റേ ചെയ്യുന്ന ബസുകളും റദ്ദാക്കല്‍ ഭീഷണി നേരിടുകയാണ്.
ഡിപ്പോയിലെ ജീവനക്കാരെ കുട്ടത്തോടെ സ്ഥലം മാറ്റിയതും ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വനിതകള്‍ ഉള്‍പ്പെടെ 105 കണ്ടക്ടര്‍മാരേയും 35 ഡ്രൈവര്‍മാരേയുമാണ് വടക്കന്‍ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്.
കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് പകരമായി നിയോഗിച്ച ജീവനക്കാര്‍ ഇനിയും പൂര്‍ണമായി എത്തിയിട്ടുമില്ല. ഇത് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
101 ഷെഡ്യൂളുകളാണ് ഡിപ്പോയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല സര്‍വിസുകളും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നില്ല. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നെങ്കിലും ഡിപ്പോയുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."