പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2,050 തവണ
ന്യുഡല്‍ഹി: പാകിസ്താന്‍ ഈ വര്‍ഷത്തില്‍ മാത്രം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2,050 തവണ. കരാര്‍ ലംഘനമാണ് പാക് സൈന്യം നടത്തിയത്. വെടിവെപ്പില്‍ 21 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ജമ്മുകശ്മിരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് പാകിസ്താന്‍ യു.എന്നില്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് ഇന്ത്യ കണക്കുകള്‍ പുറത്തുവിട്ടത്. 2003ലെ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും പാക് സൈന്യത്തോട് പലതവണ ആവശ്യപ്പെട്ടിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റശ്രമം മാത്രമാണ് ഇന്ത്യ പ്രതിരോധിച്ചതെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."