മദ്യനയം കേരളത്തെ മദ്യാലയമാക്കും: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
കോതമംഗലം: കേരളത്തിലെവിടെയും മദ്യശാലകളും ബാറുകളും തുറക്കുന്നതിന് മദ്യ മുതലാളിമാരെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ മദ്യാലയമാക്കി മാറ്റുമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി. തിരഞ്ഞെടുപ്പു സമയത്ത് സിനിമാ താരങ്ങളെ ഉപയോഗിച്ച് നവകേരളം സ്യഷ്ടി ക്കുമെന്ന് പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍ സര്‍യ നിയമങ്ങളം കാറ്റില്‍ പറത്തി ബാറുകളിലും കള്ളുവില്‍ക്കുന്നതിനും ബാറുകള്‍ യഥേഷ്ടം മാറ്റി സ്ഥാപിക്കുന്നതിനും മദ്യനയത്തിലൂടെ അനുവദിച്ചതിലൂടെ നാടിലെ സര്‍വനാശത്തിലേക്ക് എത്തിക്കുമെന്നും ഇത് കണ്ട് നയം പിന്‍വലിക്കണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപതാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
യോഗം ഡയറക്ടര്‍ ഫാ: സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് കോറബേല്‍ അധ്യക്ഷനായിരുന്നു. ആന്റണി പുല്ലന്‍, ജോബി ജോസഫ്, ബേബി സേവ്യര്‍, സുനില്‍ സേമന്‍, ജോളി ജോസഫ്, ഷിബു വാലിയില്‍, വിനോദ് ജോസഫ്, ലിന്‍സി കണ്ണാടന്‍, ജോസഫ് കൈതമന, ജോണി കണ്ണാടന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."