നിപാ: തൊഴില്‍ വിവേചനത്തിനെതിരേ സൂചനാ ഉപവാസ സമരം എട്ടിന്
കോഴിക്കോട്: ഭീതിയിലാഴ്ത്തിയ നിപാ വൈറസ് വ്യാപനഘട്ടത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വയം സേവനസന്നദ്ധരായി ശുചീകരണ ജോലിയില്‍ പ്രവേശിച്ച പത്തോളം ജീവനക്കാരികളെ മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെതിരേ തൊഴിലാളികള്‍ ഉപവസിക്കുന്നു.
ഇതിനെതിരേ ജില്ലാ കലക്ടര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കും രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് അഴിമതിവിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണു സമരം നടത്തുന്നത്. തൊഴിലാളികള്‍ കലക്ടറേറ്റിനു മുന്നില്‍ നവംബര്‍ എട്ടിനു രാവിലെ 10ന് ഏകദിന സൂചനാ ഉപവാസ സമരത്തിലിരിക്കും.
നിപാ വൈറസ് കാലത്ത് ജോലി ചെയ്ത 45 പേര്‍ക്ക് ഒരു മാസത്തേക്കു കൂടി ജോലി നീട്ടിനല്‍കിയപ്പോള്‍ ശമ്പളം നല്‍കാനുള്ള ഹെഡ് ഓഫ് എക്കൗണ്ടിന്റെ സാങ്കേതികത്വം പറഞ്ഞാണു കെ.കെ ലീല, കെ. റീജ, കെ. ശാരദ, കെ.ആര്‍ സീത, എം.കെ സരോജിനി, ബേബി കെ. എളമരം, ടി.പി തങ്കമണി, കെ. ബവിത, മാധവി, ഒ.എം ഷൈനി എന്നിവരോട് ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
നിപാ കാലഘത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചവരെയാണ് അധികൃതര്‍ ജോലിയില്‍നിന്ന് പൂര്‍ണമായി അവഗണിച്ചത്.
നിപാ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത എല്ലാവരെയും പോലെ തന്നെ ജോലിചെയ്ത ഇവരോട് ഇരട്ട നീതീയാണ് അധികൃതര്‍ കാണിക്കുന്നതെന്നും സൂചനാ സമരത്തില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഴിമതിവിരുദ്ധ സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."