HOME
DETAILS

എസ്.എം.എഫ് പാരന്റിങ് കോഴ്‌സ് മഹല്ലുകളിലേക്ക്

  
backup
September 15 2019 | 20:09 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b5%8d-4

 

ചെറുവത്തൂര്‍(കാസര്‍കോട്): സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രൊജക്ട് വിങിന്റെ പ്രസക്തമായ മറ്റൊരു പരിശീലന പരിപാടിക്ക് മഹല്ലുകളില്‍ തുടക്കമാവുന്നു. മഹല്ലുകള്‍ തോറും'മാതൃകാ കുടുംബം മികച്ച രക്ഷാകര്‍തൃത്വം' ശീര്‍ഷകത്തില്‍ പാരന്റിങ് ക്ലാസുകള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് നിലവില്‍ വരുന്നത്.
50 ല്‍ താഴെ പ്രായമുള്ള വിവാഹിതരാണ് പഠിതാക്കള്‍. അരക്ഷിതമായ കുടുംബാന്തരീക്ഷത്തില്‍നിന്ന് സുരക്ഷിതമായ രക്ഷാകര്‍തൃത്വത്തിലേക്ക് മഹല്ലുകളുടെ മനസുണര്‍ത്താനാണ് ഈ കോഴ്‌സ്.
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് വ്യത്യസ്ത മൊഡ്യൂളുകളിലായുള്ള അഞ്ച് ക്ലാസുകളാണ് ഇത്. മാതൃകാ രക്ഷിതാവിന്റെ സവിശേഷതകള്‍, കുട്ടിയുടെ ആവശ്യവും അവകാശവും, വീട് ഒരു വിജയക്കൂട്, ജീവിത ഗതിയും പുരോഗതിയും, സൈബര്‍ കുടുംബം, കൗമാരത്തെ കാതോര്‍ക്കാം തുടങ്ങിയവയാണ് വിഷയ മേഖലകള്‍.
കോഴ്‌സിന് സംസ്ഥാന തലത്തില്‍ ഡയറക്ടര്‍ ബോര്‍ഡും ജില്ലകള്‍ തോറും കോര്‍സ് ഡയറക്ടേഴ്‌സും ഉണ്ട്. 110 റിസോഴ്‌സ് പേര്‍സണ്‍സ് ഇതിനോടകം ഈ മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിജ്ഞാപനം നടത്തി വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മഹല്ലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സമിതിയുടെ അനുമോദന പത്രം നല്‍കും.
കോഴ്‌സിന്റെ പ്രഥമ ബാച്ച് ചന്തേരയില്‍ നാളെ ആരംഭിക്കും. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജില്ലാടിസ്ഥാനത്തില്‍ മഹല്ലുകള്‍ തോറും ഡയറക്ടേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് കോഴ്‌സുകള്‍ നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago