ഫറോക്ക് നഗരസഭ: ജിയോ മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ഫറോക്ക്: സമഗ്രവികസനം ലക്ഷ്യമിട്ട് ഫറോക്ക് നഗരസഭാ ഏരിയല്‍ ഭൂപടം തയാറാക്കുന്നു. ഡ്രോണ്‍-ഡി.ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നഗരസഭയിലെ കെട്ടിടങ്ങള്‍, റോഡ്, പുഴ, തോട്, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ വിവരങ്ങളാണു ശേഖരിക്കുന്നത്. ഇതുപയോഗിച്ചായിരിക്കും ഭാവിയില്‍ നഗരസഭാ വികസനപദ്ധതി ആസൂത്രണം ചെയ്യുക.
ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടപടികള്‍ നഗരസഭയില്‍ ആരംഭിച്ചുകഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഏരിയല്‍ സര്‍വേക്കു പുറമെ വീടുകള്‍ കയറിയിറങ്ങിയുള്ള വിവരശേഖരണവും ഇതോടൊപ്പം നടക്കും.
സാമൂഹിക സര്‍വേയില്‍ കുടുംബങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ നഗരസഭയിലെ വിവിധ മേഖലകളുടെ ആധികാരിക രേഖയായി ഇതുമാറും.
ഏരിയല്‍ ഭൂപടം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനം നഗരസഭാധ്യക്ഷ്യ കെ. കമറുലൈല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ അധ്യക്ഷനാകും. സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."