HOME
DETAILS
MAL
പ്രഥമ സി.പി.റ്റി യു.എ.ഇ യുവകര്‍മ്മ സേവ പുരസ്‌കാരം ശാന്തകുമാറിന്
backup
September 16 2019 | 07:09 AM
അബുദാബി: സി പി റ്റി യുഎഇയുടെ യുവ കര്‍മ്മ സേവ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിന്. ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വ്വഹിച്ചതിനാണ് പുരസ്‌കാരം. ഈ മാസം 27 ന് ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഏറ്റെടുത്ത ആംബുലന്‍സ് മിഷനുകള്‍ വിജയിപ്പിക്കുന്നതിന് ശാന്തകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."