HOME
DETAILS
MAL
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിയ്ക്ക് കൈമാറരുതെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രിം കോടതിയില്‍
backup
September 16 2019 | 11:09 AM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു .കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്ന് നടി സുപ്രീം കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.കൂടാതെ ദൃശ്യങ്ങള്‍ പ്രതി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് നടി പറഞ്ഞു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് മുന്‍പ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."