'കിക്ക് ഓഫ്' ഉദ്ഘാടനം കല്യാശ്ശേരിയില്‍
കണ്ണൂര്‍: കുരുന്നു ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള 'കിക്ക് ഓഫ്' ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം 24ന് കല്യാശ്ശേരി കെ.പി.ആര്‍.എം.ജി.എച്ച്.എസ്.എസില്‍ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. സംസ്ഥാന കായിക യുവജന കാര്യമന്ത്രാലയമാണ് പദ്ധതി ഒരുക്കിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ പരിശീലനകേന്ദ്രത്തിലും 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച 25 ആണ്‍കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കും. കേരളത്തിലെ തെരഞ്ഞെടുത്ത 18 കേന്ദ്രങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം പരിശീലനം തുടങ്ങും. ആദ്യഘട്ടത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു സെന്ററുകളിലാണ് പരിശീലനം.
ജില്ലയില്‍ കല്യാശ്ശേരി കെ.പി.ആര്‍.എം ജി.എച്ച്.എസ്.എസ്, കൂടാളി ജി.എച്ച്.എസ്.എസ് എന്നീ രണ്ട് സെന്ററുകളില്‍ പരിശീലനം നടക്കും. കല്ല്യാശ്ശേരിയില്‍ അഞ്ചിനും കൂടാളിയില്‍ ആറിനുമാണ് പ്രാഥമിക സെലക്ഷന്‍. സെലക്ഷന് വരുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഹെഡ്മാസ്റ്ററില്‍ നിന്ന് ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഗ്രൗണ്ടില്‍ സജ്ജീകരിച്ച സ്‌പെഷല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം, കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവയും ക്യാംപില്‍ ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."