HOME
DETAILS

ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്: വി.ടി ബല്‍റാം എം.ല്‍. എ മുഖ്യാതിഥി

  
backup
October 31 2018 | 10:10 AM

fujaira-balram-mla-prgrm

#മുഹമ്മദലി വാഫി തെന്നല


ഫുജൈറ: ലോകത്തിന് കാരുണ്യപ്രവര്‍ത്തനങ്ങളുടെ സുകൃതവഴി കാണിച്ചുകൊടുത്ത യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണകളുണര്‍ത്തി രാജ്യ വ്യാപകമായി ആഘോഷിച്ചു വരുന്ന സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി സത്യധാര ഫുജൈറ റീജിയന്റെ കീഴില്‍ നാലുമാസമായി നടന്നു വരുന്ന സായിദ് ഇയറിന്റെ അന്താരാഷ്ട്ര സമ്മേളനം നവംബര്‍ രണ്ടിന് ഫുജൈറ കോണ്‍കോര്‍ഡ് ഹോട്ടലില്‍ നടക്കും.

യു എ ഇ ഫെഡറല്‍ നാഷണല്‍ മെമ്പര്‍ അഹ്മദ് മുഹമ്മദ് അല്‍ യമാഹി സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ വി ടി ബല്‍റാം എം ല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. കൂടാതെ യു എ ഇ എസ് കെ എസ് എസ് എഫ് നേതാക്കള്‍, മറ്റു മത സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
കഴിഞ്ഞ നാലുമാസമായി ഫുജൈറ സത്യധാര ഈസ്റ്റേണ്‍ റീജിയന്റെ കീഴില്‍ പണ്ഡിത സമ്മേളനം, കുടുംബ സംഗമം, പഠന യാത്ര, ഫ്രീഡം സ്‌ക്വയര്‍, ക്വിസ്സ് മത്സരം, ഹെല്പ് ഡെസ്‌ക്, ചരിത്ര സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, സൂഫി മെഡിറ്റേഷന്‍ തുടങ്ങിയ പരിപാടികള്‍ ഫുജൈറ ഈസ്റ്റേണ്‍ റീജിയന്റെ ഭാഗമായ ഫുജൈറ, ദിബ്ബ, മസാഫി, കോര്‍ഫക്കാന്‍, തോബിയാണ്, മുറബ്ബ, കല്‍ബ, തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തപ്പെട്ടു.

നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് ബുര്‍ദാലാപനത്തോടുകൂടി ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ സമ്മേളനം വിജയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഫുജൈറയില്‍ വിളിച്ചു ചേര്‍ത്ത വിപുലമായ സ്വാഗത സംഘം യു എ ഇ നാഷണല്‍ എസ് കെ എസ് എസ് എഫ് സീനിയര്‍ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. യു എ ഇ യുടെ മുഴുവന്‍ എമിറേറ്റുകളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാനുള്ള വിശാലമായ ഒരുക്കങ്ങളാണ് ഫുജൈറയില്‍ ഒരുങ്ങിക്കഴിഞ്ഞതന്ന് ചെയര്‍മാന്‍ ശാക്കിര്‍ ഹുസ്സൈന്‍ ഹുദവിയും ജനറല്‍ കണ്‍വീനര്‍ സ്വാദിഖ് റഹ്മാനിയും അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago