വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ ധനമന്ത്രാലയം; അതൃപ്തി അറിയിച്ച് സംസ്ഥാനങ്ങള്‍
ഡല്‍ഹി: കാര്‍ ബൈക്ക് വിപണിക്ക് ഉണര്‍വേകാന്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് അതൃപ്തി അറിയിച്ച് സംസ്ഥാനങ്ങള്‍. നിലവിലെ ജി.എസ്.ടി യായ 28ശതമാനത്തില്‍ നിന്ന് 18 ശതമാക്കാനാണ് ഉദ്ദേശച്ചിരിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. അതേ സമയം അവയൊന്നും സംസ്ഥാനത്തിന്റെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം.
എന്നാല്‍ ബി.ജെ.പി ഭരണസംസ്ഥാനങ്ങളൊഴികെയുള്ള മറ്റുസംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത്. ഈ മാസം 20ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി സംബന്ധമായ തീരുമാനമുണ്ടാവുകയാണെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും കേരള ധനമന്ത്രി അറിയിച്ചു.
കാര്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 35ശതമാനത്തോളം ഇടിവാണുണ്ടായത്. പത്തുശതമാനം ജി.എസ്.ടി കുറയ്ക്കുകവഴി വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ എട്ടുശതമാനം വരെ കുറവ് വരും. അതുവഴി വില്‍പ്പന മാന്ദ്യം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍ .
വിപണി മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഈ ആശയം ധനമന്ത്രാലയമാണ് കൊണ്ടുവന്നത്. ഇതിനായി നിയോഗിച്ച ജി.എസ്.ടി ഫിറ്റമെന്റ് കമ്മറ്റിയാണ് ജി.എസ്.ടി 28 ല്‍ നിന്നും 18ആക്കുകവഴി 50,000 കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."