HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോയ്ക്ക് വിലക്ക്; അകത്തു പ്രവേശിച്ചാല്‍ 3000 രൂപ പിഴ
backup
November 01 2018 | 07:11 AM
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക്. ഇനി മുതല്‍ വിലക്ക് ലംഘിച്ച് ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴയടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോകള്‍ക്ക് പ്രവേശനമില്ലെന്നും അതിക്രമിച്ച് കടന്നാല്‍ 3000 രൂപ പിഴ നല്‍കണമെന്നുമുള്ള ബോര്‍ഡ് വെച്ചതോടെ സാധാരണക്കാരാണ് പ്രയാസത്തിലായിരിക്കുന്നത്.
വിലക്ക് അറിയാതെ ഓട്ടോ വിളിച്ചെത്തുന്ന യാത്രക്കാരെ ഗെയ്റ്റില്‍ ഇറക്കിവിടേണ്ട ഗതികേടാണ്. പലരും പ്രയാസപ്പെട്ട് പെട്ടി ചുമന്നാണ് ബാക്കി ദൂരം നടക്കുന്നത്.
പ്രീപെയ്ഡ് ടാക്‌സിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഓട്ടോറിക്ഷയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. തീരുമാനം വിമാനത്താവള ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."